വാണി വീണ്ടുമെത്തുന്നു
വാണി വീണ്ടുമെത്തുന്നു
നവംബര്‍ 23, 2005
നീണ്ട ഇടവേളക്കു ശേഷം മലയാളത്തിലെ ആക്ഷന്‍ നായികയ വാണി വിശ്വനാഥ് തിരിച്ചെത്തുന്നു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന വാണി രണ്ടര വര്‍ഷത്തെ ഇടവേള പിന്നിട്ടാണ് മടങ്ങിവരവ് നടത്തുന്നത്.
മമ്മൂട്ടി ഇരട്ടവേഷം അവതരിപ്പിക്കുന്ന ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ അഭിനയജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. രാഷ്ട്രീയക്കാരുടെ അധാേേലോക ബന്ധങ്ങള്‍ തുറന്നുകാട്ടുന്ന ഈ ഐ.വി.ശശി ചിത്രത്തില്‍ എംഎല്‍എ റാണി മാത്യു എന്ന കഥാപാത്രത്തെയാണ് വാണി അവതരിപ്പിക്കുന്നത്.
നേരത്തെ വാണി അവതരിപ്പിച്ചുപോന്ന കരുത്തുള്ള കഥാപാത്രങ്ങളുടെ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന വേഷമാണ് ഈ ചിത്രത്തിലും. മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും സുരേഷ് ഗോപി ചിത്രം ജനാധിപത്യത്തിലും സൂപ്പര്‍താരങ്ങളുടെ ശോഭയില്‍ മങ്ങിപ്പോവാത്ത പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച വാണി ഈ മമ്മൂട്ടി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണെത്തുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഇരട്ടവേഷങ്ങളിലൊന്നായ അധോലോക നായകന്‍ താരാദാസിന് പിന്തുണ നല്‍കുന്ന രാഷ്ട്രീയനേതാവാണ് റാണി മാത്യു എംഎല്‍എ.
നടന്‍ ബാബുരാജുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് വാണി സിനിമയില്‍ നിന്നു വിട്ടുനിന്നത്. കുടുംബജീവിതത്തില്‍ മുഴുകിയ ഭൂരിഭാഗം നടിമാരില്‍ നിന്നു വ്യത്യസ്തമായി ഒരു ഇടവേളക്കു ശേഷം വാണി സിനിമയുടെ തട്ടകത്തില്‍ വീണ്ടുമെത്തുകയാണ്.


Click it and Unblock the Notifications