കുഞ്ചാക്കോ ബോബന്‍ ത്രീഡി ചിത്രത്തില്‍

By Staff

കുഞ്ചാക്കോ ബോബന്‍ ത്രീഡി ചിത്രത്തില്‍
നവംബര്‍ 24, 2000

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചലച്ചിത്രം നിര്‍മ്മിച്ച നവോദയായുടെ പുതിയ ത്രീഡി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. ജനവരിയില്‍ ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രത്തിന്റെ സംവിധാനം ജിജോയാണ്.

ബോക്സോഫീസില്‍ വമ്പന്‍ വിജയം നേടിയ മൈഡിയര്‍ കുട്ടിച്ചാത്തനെപ്പോലെ നവോദയായുടെ പുതിയ ത്രീഡി പരീക്ഷണവും കാണികള്‍ക്ക് അത്ഭുത വിരുന്നൊരുക്കും. ഹോളിവുഡില്‍ നിന്നുള്ള ഒരു സംഘം വിദഗ്ധരാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ ഇഫക്ട്സ് തയ്യാറാക്കുക. ചിത്രത്തിന്റെ കടലാസു പണികള്‍ എറണാകുളത്ത് നടക്കുകയാണ്.

മലയാളത്തില്‍ നിരവധി പുതുമകളുടെ തുടക്കക്കാരായ നവോദയ തങ്ങളുടെ പുതിയ ത്രീഡി ചിത്രത്തില്‍ നവോദയ കുടുംബത്തിലെ തന്നെ ഇളമുറക്കാരനായ ചാക്കോച്ചനെയാണ് നായകനാക്കിയിരിക്കുന്നത്. എന്തായാലും ചാക്കോച്ചനിത് നല്ല കാലമാണ്.

നിറത്തിന് ശേഷം കാര്യമായ ഹിറ്റൊന്നും ഈ യുവനടന് കിട്ടിയിരുന്നില്ല. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലും കുഞ്ചാക്കോയ്ക്ക് ഗൗരവമുള്ള ഒരു വേഷമാണുള്ളത്. ഇപ്പോള്‍ ദിലീപിനൊപ്പം ദോസ്ത് എന്ന ചിത്രത്തില്‍ അഭിനയിക്കാനും കരാറായിട്ടുണ്ട്.

മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം പുറത്തിറങ്ങിയ ത്രീഡി ചിത്രങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ത്രീഡിയും നവോദയായും ചാക്കോച്ചനും ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X