സുരേഷ്ഗോപി പഴശിരാജയാവുന്നു
സുരേഷ്ഗോപി പഴശിരാജയാവുന്നു
നവംബര്‍ 24, 2001
ബ്രിട്ടീഷുകാരോട് അന്ത്യനിമിഷം വരെ പടപൊരുതിയ വീരനായകന്‍ പഴശിരാജയുടെ ജീവിതകഥക്ക് ചലച്ചിത്രാവിഷ്കാരം ഒരുങ്ങുന്നു. ലെനിന്‍ രാജേന്ദ്രനാണ് പഴശിയുടെ വീരചരിത്രം അഭ്രപാളികളിലേക്ക് പകര്‍ത്തുന്നത്. പഴശിരാജയെ അവതരിപ്പിക്കാന്‍ സുരേഷ്ഗോപിയെയാണ് തിരഞ്ഞടുത്തിരിക്കുന്നത്.
ലെനിന്‍ രാജേന്ദ്രന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. പഴശിരാജ എന്ന ചരിത്രപുരുഷന്റ ജീവിതത്തെ കുറിച്ചുള്ള ചിത്രത്തില്‍ ചരിത്രപുരുഷനിലെ മനുഷ്യന്റെ വേദനകളിലേക്കും സംഘര്‍ഷങ്ങളിലേക്കുമുള്ള എത്തിനോട്ടം കൂടിയുണ്ട്. ബ്രിട്ടീഷുകാരെ വിറപ്പിച്ച ആ ഒളിപോരാളിയുടെ ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ കടന്നുവരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച പഴശി രാജിയുടെ ചരിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നടന്നതായാണ് ചിത്രത്തില്‍ പറയുന്നത്. ചരിത്രത്തില്‍ പറയാതെ കിടക്കുന്ന കാര്യങ്ങള്‍ക്ക് മിഴിവ് പകരുകയാണ് ചിത്രത്തില്‍ ചെയ്യുന്നതെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു.
ലാല്‍, ജഗതി ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
കാവാലം നാരായണപ്പണിക്കരുടെ വരികള്‍ക്ക മോഹന്‍സിത്താരം ഈണം പകരുന്നു. എസ്. കുമാറിന്റേതാണ് ക്യാമറ. കലാസംവിധനം സാബുസിറിള്‍. വയനാട്ടിലും മൈസൂറിലുമായാണ് ചിത്രീകരണം നടത്തുന്നത്.


Click it and Unblock the Notifications