നിസാറിന്റെ താളമേളത്തില്‍ കലാഭവന്‍ മണി
നിസാറിന്റെ താളമേളത്തില്‍ കലാഭവന്‍ മണി
നവംബര്‍ 21, 2002
ജഗതി ജഗദീഷ് ഇന്‍ ടൗണിനു ശേഷം നിസാര്‍ സംവിധാനം ചെയ്യുന്ന താളമേളത്തില്‍ കലാഭവന്‍ മണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, സായികുമാര്‍, ഇന്ദ്രന്‍സ്, എന്‍. എല്‍. ബാലകൃഷ്ണന്‍, മച്ചാന്‍ വര്‍ഗീസ്, സലിംകുമാര്‍, ഇന്ദ്രജ, കല്പന, പ്രിയങ്ക തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ടൈറ്റസ്-മജുവാണ്. എസ്. രമേശന്‍നായരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ അനില്‍ ഗോപിനാഥ്.
കുക്കു ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. നളന്ദാ ക്രിയേഷന്‍സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications