»   » സുഹാസിനി വീണ്ടുമെത്തുന്നു

സുഹാസിനി വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

സുഹാസിനി വീണ്ടുമെത്തുന്നു
നവംബര്‍ 24, 2004

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സുഹാസിനി വീണ്ടും മലയാളത്തിലെത്തുന്നു. കമലിന്റെ നമ്മളിലെ ഒരു പ്രധാന കഥാപാത്രമായ കോളജ് പ്രിന്‍സിപ്പലിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട സുഹാസിനി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കെ. കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന വെക്കേഷന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ വീണ്ടുമെത്തുന്നത്.

സെലിന്‍ എന്ന കഥാപാത്രത്തെയാണ് സുഹാസിനി വെക്കേഷനില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് സെലിന്‍. കോളജില്‍ പഠിക്കുന്ന കാലത്തുണ്ടായ പ്രണയം സഫലമായതോടെ സെലിനും മാര്‍ട്ടിനും ജീവിതപങ്കാളികളായി. വര്‍ഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും പ്രണയിനികളെ പോലെയാണ്.

സെലിന്‍-മാര്‍ട്ടിന്‍ ദമ്പതികള്‍ക്ക് റോസ് എന്നൊരു മകളുണ്ട്. തേയില എസ്റേറ്റിന്റെ ഉടമയായ മാര്‍ട്ടിനും സെലിനും അതിനടുത്തായാണ് താമസിക്കുന്നത്. മാര്‍ട്ടിന് ജീവിതത്തോട് വളരെ ലാഘവത്തോടെയുള്ള സമീപനമാണ്. അതേ സമയം സെലിന്‍ ഗൗരവത്തോടെയാണ് ജീവിതത്തെ കാണുന്നത്. അതുകൊണ്ടുതന്നെ മകള്‍ റോസ് ഒരു യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ മാര്‍ട്ടിന് അതിനോട് എതിര്‍പ്പൊന്നുമുണ്ടാില്ല. എന്നാല്‍ സെലിന്‍ ആ ബന്ധത്തെ എതിര്‍ത്തു.

മാര്‍ട്ടിനായി അഭിനയിക്കുന്നത് ലാലു അലക്സാണ്. കെ. കെ. ഹരിദാസ് ഒരുക്കുന്ന ഈ പ്രണയചിത്രത്തില്‍ നായകനാവുന്നത് പ്രേം കിഷോറാണ്.

വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, കൊച്ചുപ്രേമന്‍, ടോണി, അമിത, വിദ്യ, ഷീന, അലന്‍ ടീന, ശോഭ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X