താരാദാസിന്റെ പ്രണയിനി കത്രീന

By Staff

താരാദാസിന്റെ പ്രണയിനി കത്രീന
നവംബര്‍ 24, 2005

അധോലോക നായകന്‍ അബുസലിമും കാമുകി ബോളിവുഡ് സുന്ദരി മോണിക്ക ബേദിയും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ചലച്ചിത്രപ്രേമികളുടെ താരാരാധന തുളുമ്പുന്ന മനസില്‍ നിറയാന്‍ താരാദാസും കാമുകിയുമെത്തുന്നു. അതിരാത്രം എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ള താരാദാസ് ഇപ്പോഴും അധോലോക നായകന്‍ തന്നെ. താരാദാസ് വീണ്ടുമെത്തുമ്പോള്‍ കൂട്ടിന് കാമുകി കൂടിയുണ്ട്.

മമ്മൂട്ടി ഒരിക്കല്‍ കൂടി താരാദാസിന്റെ വേഷമണിയുമ്പോള്‍ കാമുകിയായെത്തുന്നത് ബോളിവുഡ് നടി കത്രീന കെയ്ഫാണ്. ചലച്ചിത്ര നടി കൂടിയായ സുപ്രിയ എന്ന കഥാപാത്രത്തെയാണ് കത്രീന കെയ്ഫ് അവതരിപ്പിക്കുന്നത്.

താരാദാസ് എന്ന അന്താരാഷ്ട്ര കുറ്റവാളിയെ കുറിച്ച് അന്വേഷിക്കുന്ന ഇന്‍സ്പെക്ടര്‍ ബല്‍റാം ഒരു പ്രത്യേക സാഹചര്യത്തില്‍ സുപ്രിയയെ അറസ്റ് ചെയ്യുന്നു. നടി അറസ്റിലായത് വന്‍വിവാദമായി. സ്വകാര്യ കോളജ് പണിയുന്നതിനായി കുന്നിടിക്കുമ്പോള്‍ മാരാകായുധങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ച് ഇന്‍സ്പെക്ടര്‍ ബല്‍റാം നടത്തുന്ന അന്വേഷണം എത്തിനിന്നത് താരാദാസിലാണ്. അതുവഴി കാമുകി സുപ്രിയയിലും. അങ്ങനെയാണ് സുപ്രിയയെ ബല്‍റാം അറസ്റ് ചെയ്തത്. കാമുകിയുടെ അറസ്റ്വാര്‍ത്തയറിഞ്ഞ് താരാദാസ് ദുബായില്‍ നിന്നും നാട്ടിലേക്ക് പറന്നെത്തി. അതോടെ ബല്‍റാമും താരാദാസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങി.

മമ്മൂട്ടി അവതരിക്കുന്ന ബല്‍റാം, താരാദാസ് എന്നീ ഇരട്ടക്കഥാപാത്രങ്ങള്‍ ഏറ്റമുട്ടുമ്പോള്‍ അവര്‍ക്കിടയിലെ സാന്നിധ്യമാവുന്ന സുപ്രിയയായി കത്രീനക്ക് തിളങ്ങാന്‍ അവസരം. മലയാളത്തിലെ തന്റെ ആദ്യചിത്രത്തിലെ കഥാപാത്രത്തില്‍ കത്രീന സംതൃപ്തയാണ്.

ജൂഹി ചൗളക്കും താബുവിനു ശേഷം ഇത്രയെറെ താരമൂല്യമുള്ള ബോളിവുഡ് നടി മലയാളത്തിലെത്തുന്നത് ആദ്യമായാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X