മേഘവര്‍ഷത്തില്‍ ആരതിയും വിഷ്ണുവും
മേഘവര്‍ഷത്തില്‍ ആരതിയും വിഷ്ണുവും
നവംബര്‍ 24, 2005
പുതുമുഖം ആരതി നമ്പ്യാരും വിഷ്ണുവും നായികനായകന്‍മാരാകുന്ന ചിത്രമാണ് മേഘവര്‍ഷം. നവാഗനായ മധു പാര്‍ഥ സാരഥി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കാക്ക എന്ന ആദിവാസി യുവതി നേരിടേണ്ടി വരുന്ന പീഡനങ്ങളുടെ കഥയാണ് മേഘവര്‍ഷം പറയുന്നത്. ഒരു നാള്‍ കാക്കയെ പൊലീസെത്തി അറസ്റ് ചെയ്തുകൊണ്ടുപോയി. എന്താണ് താന്‍ ചെയ്ത കുറ്റമെന്ന് പോലും അറിയാതെ കാക്കക്കു പൊലീസ് കസ്റഡിയില്‍ പീഡനം അനുഭവിക്കേണ്ടിവന്നു. അവളുടെ അനുജന്‍ രാമുവിനെയും പൊലീസ് അറസ്റ് ചെയ്തു. നിരപരാധിയായ ഒരു ആദിവാസി യുവതി നേരിടേണ്ടിവരുന്ന ദുരന്തങ്ങളിലേക്കാണ് തുടര്‍ന്ന് ചിത്രമെത്തിനോക്കുന്നത്.
കാക്കയെ അവതരിപ്പിക്കുന്നത് ആരതി നമ്പ്യാരാണ്. വിജയരാഘവന്‍, ഭീമന്‍ രഘു, മാമുക്കോയ, എം.ആര്‍.ഗോപകുമാര്‍, ഇന്ദ്രന്‍സ്, മേഘനാഥന്‍, വിഷ്ണു, മിഥുന്‍ ചന്ദ്രന്‍, നിലമ്പൂര്‍ രാമകൃഷ്ണന്‍, ഡെന്നി ജോസഫ്, ഉണ്ണി, ലാലു, ഷാജി, സുനില്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം പ്രവീണ്‍ പണിക്കര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടില്‍ നടന്നുവരികയാണ്. സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങി, നീലഗിരി, പനമരം തുടങ്ങിയ സ്ഥലങ്ങള്‍ക്കു പുറമെ കോഴിക്കോട്ടുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും.


Click it and Unblock the Notifications