ദിലീപും ചാക്കോച്ചനും കൂട്ടുകാര്‍
ദിലീപും ചാക്കോച്ചനും കൂട്ടുകാര്‍
നവംബര്‍ 25, 2000
ദിലീപും ബോബന്‍ കുഞ്ചാക്കോയും സുഹൃത്തുക്കളായി അഭിനയിക്കുന്നു. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥ പറയുന്ന ദോസ്ത് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്.
കൊട്ടാരക്കര ഫിലിംസിന്റെ ബാനറില്‍ തുളസീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തനായ കെ.പി.കൊട്ടാരക്കരയുടെ ബാനറാണ് കൊട്ടാരക്കര ഫിലിംസ്.
ഉദയ് കൃഷ്ണയും സിബി.കെ.തോമസും ചേര്‍ന്നാണ് ദോസ്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.
ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, ജഗന്നാഥ വര്‍മ്മ, കൃഷ്ണകുമാര്‍, കാലടി ജയന്‍, ഇന്ദ്രന്‍സ്, സലിംകുമാര്‍, ചിപ്പി, സ്നേഹലത, ലീല, ഊര്‍മ്മിള ഉണ്ണി, ടി.പി.രാധാമണി, മഞ്ജു പിള്ള, മങ്ക മഹേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


Click it and Unblock the Notifications