സുനില്‍ ചിത്രത്തില്‍ മുകേഷ് ഇരട്ടവേഷത്തില്‍
സുനില്‍ ചിത്രത്തില്‍ മുകേഷ് ഇരട്ടവേഷത്തില്‍
നവംബര്‍ 25, 2001
സുനില്‍ സംവിധാനം ചെയ്യുന്ന നകുലനും സഹദേവനും എന്ന ചിത്രത്തില്‍ മുകേഷ് ഇരട്ടവേഷങ്ങള്‍ ചെയ്യുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് മുകേഷ് നായകനായി ഒരു ചിത്രമൊരുങ്ങുന്നത്.
മുകേഷിന്റെ ഇരട്ടകഥാപാത്രങ്ങളുടെ നായികമാരായെത്തുന്നത് രണ്ട് പുതുമുഖ നടിമാരാണ്. ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ഹനീഫ, രാജന്‍ പി. ദേവ്, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, നാരായണന്‍കുട്ടി, റോസിലിന്‍, കണ്ണൂര്‍ ശ്രീലത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഡ്രീംലാന്റ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. അമ്പാടി ഹനീഫിന്റേതാണ് രചന. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം പകരുന്നു. ടോണിയാണ് ക്യാമറയ്ക്ക് പിന്നില്‍.


Click it and Unblock the Notifications