സത്യന്‍ ചിത്രത്തില്‍ പുതുമുഖ നായിക

By Staff

സത്യന്‍ ചിത്രത്തില്‍ പുതുമുഖ നായിക
നവമ്പര്‍ 25, 2003

സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായിക കൂടി സിനിമയില്‍ അരങ്ങേറുന്നു- നയന്‍താര. തിരുവല്ല മാര്‍ത്തോമ കോളജിലെ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനായണ് നയന്‍താര.

ഗൗരി എന്ന കഥാപാത്രത്തെയാണ് നയന്‍താര മനസിനക്കരെയില്‍ അവതരിപ്പിക്കുന്നത്. നാട്ടിലെ കടുത്ത കമ്യൂണിസ്റുകാരനെന്ന് അറിയപ്പെടുന്ന ശ്രീധരേട്ടന്റെ മകളാണ് ഗൗരി. കൃഷിയും കോഴി വളര്‍ത്തലുമൊക്കെയായി കാശു സമ്പാദിക്കുന്നതില്‍ മാത്രം ശ്രദ്ധയുള്ളവളാണ് ഗൗരി.

ഷീല അവതരിപ്പിക്കുന്ന ത്രേസ്യാമ്മയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. തന്റെ വീട്ടുകാരോടില്ലാത്ത ബന്ധമാണ് ത്രേസ്യാമ്മയ്ക്ക് അയല്‍പക്കത്തെ ചാക്കോ മാപ്പിളയുടെ മകന്‍ റെജിയോടുള്ളത്. റെജിയും ത്രേസ്യാമ്മയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥയാണ് മനസിനക്കരെ പറയുന്നത്. റെജിയെ അവതരിപ്പിക്കുന്നത് ജയറാമും ചാക്കോ മാപ്പിളയെ അവതരിപ്പിക്കുന്നത് ഇന്നസെന്റുമാണ്.

ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, നെടുമുടി വേണു, സിദ്ദിക്ക്, മധുപാല്‍, മാമുക്കോയ, കെ. പി. എ. സി. ലളിത, സോനാ നായര്‍, സുകുമാരി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മീശമാധവവന്റെ തിരക്കഥ രചിച്ച രഞ്ജന്‍ പ്രമോദാണ് മനസിനക്കരെയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം ഇളയരാജ മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്കാണ് ഇളയരാജ സംഗീതം പകരുന്നത്. ഛായാഗ്രഹണം അഴകപ്പന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X