പിണക്കം മറന്ന് ഷാജിയും മമ്മൂട്ടിയും ഒന്നിക്കുന്നു

By Staff

സിനിമാലോകത്ത് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല- ശ്രീനിവാസന്‍ തിരക്കഥ രചിച്ച ഉദയനാണ് താരത്തില്‍ ഒരു കഥാപാത്രം പറയുന്ന ഡയലോഗ് ആണിത്. സിനിമയിലെ സൗന്ദര്യപിണക്കങ്ങളും പുനര്‍സമാഗമങ്ങളും കാണുമ്പോള്‍ ശ്രീനിവാസന്റെ ഈ നിരീക്ഷണം എത്ര ശരിയെന്ന് ബോധ്യമാവും.

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത സംവിധായക-താര ജോഡിയായിരുന്നു രാജസേനന്‍-ജയറാം. ഒട്ടേറെ ഹിറ്റുകളൊരുക്കി ഒരുമിച്ചുനിന്ന ഇരുവരും ഒരു സുപ്രഭാതത്തില്‍ പിണങ്ങിപ്പിരിഞ്ഞു. ഒന്നിച്ച് സിനിമകള്‍ ചെയ്യാതായി. എന്നാല്‍ പിണങ്ങിനില്‍ക്കുന്നത് ഇരുവര്‍ക്കും നന്നല്ലെന്ന് ബോധ്യപ്പെട്ടതോടെ വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചു. 2006ല്‍ തന്നെ ഇരുവരും ചേര്‍ന്ന് രണ്ട് സിനിമകള്‍ ചെയ്തു.

ഷാജി കൈലാസ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ബ്രാന്റ് ബ്രഹ്മാനന്ദന്‍ എന്ന ചിത്രം ഉപേക്ഷിക്കാന്‍ കാരണം ഇരുവരും പിണങ്ങിപ്പിരിഞ്ഞതാണ്. താന്‍ ചെയര്‍മാനായ കൈരളി ടിവിയില്‍ മമ്മൂട്ടി സ്വന്തം ചിത്രത്തിന് കൂടുതല്‍ പരസ്യപ്രചാരണങ്ങള്‍ നല്‍കുന്നുവെന്ന് ഷാജി പറഞ്ഞതാണ് സൂപ്പര്‍താരത്തെ പ്രകോപിപ്പിച്ചത്. ഷാജിയുടെ ചിത്രത്തില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ മമ്മൂട്ടി ബ്രാന്റ് ബ്രഹ്മാനന്ദനില്‍ നിന്നു പിന്‍മാറി.

മലയാള സിനിമയിലെ ആ ശത്രുതയും അവസാനിക്കാന്‍ പോവുകയാണെന്നാണ് അറിയുന്നത്. എല്ലാ പിണക്കവും മറന്ന് ഷാജി കൈലാസിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു!

ബാബാ കല്യാണിക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വല്യേട്ടനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഇരുവരും ഒന്നിക്കുന്നത്. എ.കെ.സാജനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X