കാവ്യാമാധവന്റെ മഴമേഘപ്രാവുകള്‍
കാവ്യാമാധവന്റെ മഴമേഘപ്രാവുകള്‍
നവംബര്‍ 26, 2000
പ്രദീപ് സംവിധാനം ചെയ്യുന്ന മഴമേഘപ്രാവുകളില്‍ കാവ്യാമാധവന്‍ നായികയാവുന്നു. യുവ നടന്മാരില്‍ ശ്രദ്ധേയനായശരത് ആണ് ഈ ചിത്രത്തിലെ നായകന്‍.
സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ.ആര്‍. റഹ്മാന്റെ അസോസിയേറ്റായ ശ്രീറാമാണ്. ഗിരീഷ് പുത്തഞ്ചേരി രചിച്ച അഞ്ച് ഗാനങ്ങളാണ് മഴമേഘപ്രാവുകള്‍ക്കായി ശ്രീറാം ഒരുക്കിയിരിക്കുന്നത്. ശ്രീറാം ഈ ചിത്രത്തില്‍ ഒരു ഗാനം പാടിയിട്ടുമുണ്ട്. യേശുദാസ്, എം.ജി.ശ്രീകുമാര്‍, എസ്.ജാനകി, ഹരിഹരന്‍, അനുരാധ ശ്രീറാം, ബേബി എന്നിവരാണ് മറ്റ് ഗായകര്‍.
മലയാളസിനിമയുടെ ബാനറില്‍ ആര്‍.പി.ഗംഗാധരനും ധര്‍മ്മനും ചേര്‍ന്നാണ് മഴമേഘപ്രാവുകള്‍ നിര്‍മ്മിക്കുന്നത്. എം.ഡി.സുകുമാരന്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.
കമലിന്റെ മധുരനൊമ്പരക്കാറ്റിലും കാവ്യയും ശരതും ജോഡികളായിരുന്നു. ലാലു അലക്സ്, അംബിക, ജഗതി, കലാഭവന്‍ മണി തുടങ്ങിയവരാണ് മാനന്തവാടിയില്‍ ചിത്രീകരണം ആരംഭിച്ചിട്ടുള്ള മഴമേഘപ്രാവുകളിലെ മറ്റ് അഭിനേതാക്കള്‍.


Click it and Unblock the Notifications