വി. എം. വിനുവിന്റെ ചിത്രത്തില്‍ വിനീത്-നിത്യ
വി. എം. വിനുവിന്റെ ചിത്രത്തില്‍ വിനീത്-നിത്യ
നവംബര്‍ 26, 2001
ആകാശത്തിലെ പറവകള്‍ക്കു ശേഷം വി. എം. വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് കുമാറും നിത്യാദാസും നായികാ നായകന്മാരാകുന്നു. കണ്‍മഷി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
വി.എം. വിനുവിന്റേത് തന്നെയാണ് കഥ. തിരക്കഥയും സംഭാഷണവും അലക്സ് കടവിലും വി. ആര്‍. മോഹനും ചേര്‍ന്ന് എഴുതുന്നു. ഷാജിയുടേതാണ് ഛായാഗ്രഹണം.
എസ്. രമേശന്‍നായരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. യേശുദാസ്, ചിത്ര, എം. ജി. ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍, കലാഭവന്‍ മണി, സുജാത എന്നിവര്‍ പാടുന്നു.
കലാഭവന്‍ മണി, ജഗതി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, നെടുമുടി വേണു, ദേവന്‍, മധുപാല്‍, ഇന്ദ്രന്‍സ്, വത്സന്‍, രസിക, സുകുമാരി, സുമിത്ര, അംബിക, പൊന്നമ്മ ബാബു, യമുന, മാസ്റര്‍ അരുണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications