സിമ്രാന്‍ മലയാള ചിത്രത്തില്‍
സിമ്രാന്‍ മലയാള ചിത്രത്തില്‍
നവംബര്‍ 26, 2002
തമിഴ് നടി സിമ്രാന്‍ ഇന്ദ്രപ്രസ്ഥത്തിന് ശേഷം വീണ്ടും ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. സിബി മലയില്‍ ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് സിമ്രാന്‍ അഭിനയിക്കുന്നത്.
ചിത്രത്തിന് പേരിട്ടിട്ടില്ല. ജയറാമിന്റെ മകന്‍ കാളിദാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദ്യചിത്രമായ കൊച്ചുകൊച്ചുസന്തോഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കാളിദാസന്‍ ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
തമിഴില്‍ അരങ്ങേറുന്നതിന് മുമ്പാണ് സിമ്രാന്‍ തന്റെ ആദ്യമലയാള ചിത്രമായ ഇന്ദ്രപ്രസ്ഥത്തില്‍ അഭിനയിച്ചത്. ഹരിദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.
മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളോടുമൊപ്പം സിമ്രാന്‍ അഭിനയിച്ചിട്ടുണ്ട്. നാസര്‍ സംവിധാനം ചെയ്ത തമിഴ്ചിത്രം പോപ്കോണില്‍ മോഹന്‍ലാലിന്റെ നായിക സിമ്രാനാണ്.
കമലഹാസനുമായുള്ള വിവാദപരമായ ബന്ധം കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുമ്പോഴാണ് സിമ്രാന്‍ മലയാളത്തിലെത്തുന്നത്. കമലഹാസനുമായി ഉണ്ടെന്ന് പറയപ്പെടുന്ന ബന്ധം നിരന്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടതോടെ സിമ്രാന് തമിഴില്‍ ചിത്രങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. തമിഴില്‍ ഏറെ കാലം നമ്പര്‍ വണ്‍ നടിയായിരുന്ന സിമ്രാന്റെ കരിയര്‍ഗ്രാഫ് ഇപ്പോള്‍ കുത്തനെ താഴോട്ടുപോയിരിക്കുകയാണ്.


Click it and Unblock the Notifications