മമ്മൂട്ടി ചിത്രം അപരിചിതന്‍

By Staff

മമ്മൂട്ടി ചിത്രം അപരിചിതന്‍
നവമ്പര്‍ 26, 2003

ശിവന്‍ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി സിനിമാ സംവിധാന രംഗത്തെത്തുന്നു. സംവിധായകനായ ശിവന്റെ മകന്‍ സഞ്ജീവ് ശിവനാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കിയണിയുന്നത്. മലയാളം- ഹിന്ദി സംവിധായകന്‍ സംഗീത് ശിവന്‍, ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവന്‍ എന്നിവരുടെ ഇളയ സഹോദരനാണ് സഞ്ജീവ് ശിവന്‍.

അപരിചിതന്‍ എന്നാണ് മമ്മൂട്ടി-സഞ്ജീവ് ശിവന്‍ ചിത്രത്തിന്റെ പേര്. ജിഷ്ണുവും കാവ്യാ മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജഗതി, സലിംകുമാര്‍, റിസബാവ, കാര്‍ത്തിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

സഞ്ജീവ് ശിവന്റേതു തന്നെയാണ് കഥ. സഞ്ജീവ് ശിവനും നിഥിന്‍ തേജ് അഹുജയും സിറാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സഞ്ജീവ് ശിവനും ജീവയും ചേര്‍ന്നാണ്. സംഗീതം സുരേഷ് പീറ്റേഴ്സ്.

ജനവരി 11ന് ചിത്രീകരണം ആരംഭിക്കും. കൊച്ചിയിലും നെല്ലിയാമ്പതിയിലുമായാണ് ചിത്രീകരണം നടത്തുന്നത്. ശിവന്‍സ് ബാനര്‍ നിര്‍മിക്കുന്ന ചിത്രം വലിയ വീട്ടില്‍ റിലീസ് തിയേറ്ററുകളിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X