റിയാസ്ഖാന്‍ നായകനാവുന്നു
റിയാസ്ഖാന്‍ നായകനാവുന്നു
നവമ്പര്‍ 26, 2003
ബാലേട്ടനിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ റിയാസ് ഖാന്‍ നായകനാവുന്ന ചിത്രമാണ് സാത്താന്‍. എം. എ. റാഫിയാണ് സാത്താന്‍ സംവിധാനം ചെയ്യുന്നത്.
ബാലേട്ടനിലെ പ്രകടനം തമിഴില്‍ നിന്നെത്തിയ റിയാസ് ഖാനെ മലയാളത്തില്‍ ഏറെ ശ്രദ്ധേയനാക്കിയിട്ടുണ്ട്. സാത്താനില്‍ നായകവേഷം ചെയ്യുന്ന റിയാസ് ഖാന് ഇപ്പോള്‍ അവസരങ്ങള്‍ ഏറെയുണ്ട്. ഐ. വി. ശശിയുടെ സിംഫണിയില്‍ റിയാസ്ഖാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സാത്താനിലെ നായിക പുതുമുഖമാണ്. സിദ്ദിക്ക്, ബോബന്‍ ആലുമ്മൂടന്‍, നാദിര്‍ഷാ, ബാബുരാജ്, നാരായണന്‍കുട്ടി, നാസര്‍, അനിയപ്പന്‍, ശരത്, അബുസലിം, കലാശാല ബാബു, കെ.പി.എ.സി. സണ്ണി, മീനാ ഗണേഷ്, ദേവിക കണ്ണൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മമ്മാലിയാണ്. ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ക്ക് രാജേഷ് മോഹന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം അമല്‍ നീരജ്. പാലത്തുങ്കല്‍ ഫിലിംസിനു വേണ്ടി പി. എ. ഹാരിസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications