മമ്മൂട്ടിയും ലാലും വീണ്ടും

By Staff

മമ്മൂട്ടിയും ലാലും വീണ്ടും
നവംബര്‍ 26, 2004

രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ബ്ലാക്കില്‍ നായകനോളം പോന്ന വില്ലനെയാണ് ലാല്‍ അവതരിപ്പിച്ചത്. അധോലോക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഡെവിള്‍ കാര്‍ലോസ് പടവീടന്‍ എന്ന കരുത്തുറ്റ കഥാപാത്രമായി ലാല്‍ തിളങ്ങുക തന്നെ ചെയ്തു. മമ്മൂട്ടി ചിത്രത്തിലെ വില്ലന്‍ വേഷം ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു.

ഷാഫി സംവിധാനം ചെയ്യുന്ന തൊമ്മനും മക്കളും എന്ന മമ്മൂട്ടി ചിത്രത്തിലും ലാലിന് വളരെ ശ്രദ്ധേയമായ ഒരു കഥാാപാത്രമുണ്ട്. തൊമ്മനായി രാജന്‍ പി. ദേവ് വേഷമിടുമ്പോള്‍ മക്കളായി മമ്മൂട്ടിയും ലാലും വേഷമിടുന്നു. ശിവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സത്യന്‍ എന്ന കഥാപാത്രത്തെ ലാലും.

അങ്ങനെ ബ്ലാക്കിന് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രത്തില്‍ നായകനോളം പോന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ലാല്‍. ബ്ലാക്ക് നിര്‍മിച്ചത് ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലായിരുന്നു. തൊമ്മന്റെ മക്കള്‍ നിര്‍മിക്കുന്നതും ലാല്‍ തന്നെ.

തുടര്‍ച്ചയായ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ലാല്‍ നിര്‍മിക്കുന്നത്. രണ്ടിലും ലാലിന് വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളും. ലാല്‍ നിര്‍മിക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് തൊമ്മനും മക്കളും. സിദ്ദിക്ക് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ഹിറ്റ്ലര്‍ ആണ് ലാല്‍ ആദ്യം നിര്‍മിച്ച മമ്മൂട്ടി ചിത്രം.

ബ്ലാക്കില്‍ മമ്മൂട്ടിയുടെ സഹായിയായി അഭിനയിച്ച മോഹന്‍ജോസിന് തൊമ്മനും മക്കളും എന്ന ചിത്രത്തിലും ഒരു പ്രധാന വേഷമുണ്ട്. സലിംകുമാര്‍, ജനാര്‍ദനന്‍, ബാബു നമ്പൂതിരി, കൊച്ചുപ്രേമന്‍ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സഞ്ജീവ്ശങ്കര്‍.

കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ലാലിന്റെ സഹോദരനായ അലക്സ് പോളാണ് ഈണം പകരുന്നത്. ലാല്‍ തന്നെ നിര്‍മിച്ച ചതിക്കാത്ത ചന്തുവിലൂടെ സംഗീതസംവിധാനരംഗത്ത് തുടക്കമിട്ട അലക്സ്പോളാണ് ബ്ലാക്കിലെ ഗാനങ്ങള്‍ക്കും ഈണം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X