വെട്ടത്തിന്റെ പ്രദര്‍ശനത്തിന് വിലക്ക്

By Staff

വെട്ടത്തിന്റെ പ്രദര്‍ശനത്തിന് വിലക്ക്
നവംബര്‍ 26, 2004

കൊച്ചി: മേനക സുരേഷ്കുമാര്‍ നിര്‍മിച്ച പ്രിയദര്‍ശന്‍ ചിത്രമായ വെട്ടം സംസ്ഥാനത്തെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കി.

നവംബര്‍ 26 ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ ഒരു തിയേറ്ററിലും വെട്ടം പ്രദര്‍ശിപ്പിക്കരുതെന്നാണ് ഉത്തരവ്. ഓണത്തിന് റിലീസ് ചെയ്ത വെട്ടം ഇപ്പോള്‍ ബി ക്ലാസ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.

ചിത്രത്തിന്റെ സ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് മേനക സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ജസ്റിസുമാരായ അബ്ദുള്‍ ഗഫൂറും പി. ബസന്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

മേനക സുരേഷ്കുമാര്‍ നിര്‍മിച്ച പൈലറ്റ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിതരണക്കാരനായ ഷേണായ് സിനിമാക്സ് ഉടമ സുരേഷ് ഷേണായുമായുണ്ടായ സാമ്പത്തിക തര്‍ക്കമാണ് വെട്ടത്തിന്റെ വിലക്കില്‍ കലാശിച്ചത്.

പൈലറ്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഷേണായ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരത്തിന്റെ പേരില്‍ നിര്‍മാതാവുമായുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിന് ഹൈക്കോടി ജസ്റിസ് ജോണ്‍ മാത്യുവിനെ ആര്‍ബിട്രേറ്ററായി നിയമിച്ചിരുന്നു. മേനക സുരേഷ് വിതരരണക്കാരന് 60.25 ലക്ഷം നഷ്ടപരിഹാരമായി നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ വിധിച്ചു.

ഈ തുക നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് വെട്ടം റിലീസ് ചെയ്യുന്നതിനെതിരെ സുരേഷ് ഷേണായ് ജില്ലാ കോടതിയില്‍ നിന്നും സ്റേ നേടിയിരുന്നു. 20 ലക്ഷം രൂപ നല്‍കിയതിന് ശേഷം ബാക്കി തുക പല ഗഡുക്കളായി നല്‍കാമെന്ന് ഉറപ്പ് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ വെട്ടം റിലീസ് ചെയ്തു. റിലീസിംഗിന് ശേഷം പല ഗഡുക്കളായി 10 ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി തുകയുടെ കാര്യത്തില്‍ ഉറപ്പു ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രദര്‍ശനം കോടതി വിലക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X