ജയസൂര്യക്ക് ഏഴ് ചിത്രങ്ങള്‍
ജയസൂര്യക്ക് ഏഴ് ചിത്രങ്ങള്‍
നവംബര്‍ 26, 2005
ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തിന്റെ കനത്ത പരാജയത്തിനു ശേഷം ജയസൂര്യയുടെ കരിയര്‍ ഗ്രാഫ് വല്ലാതെ താഴോട്ടുപോയിരുന്നു. ഇമ്മിണി നല്ലൊരാളിനു ശേഷം ഇതുവരെ ഈ വര്‍ഷം ഒരു ചിത്രവും ജയസൂര്യയുടേതായി റിലീസ് ചെയ്തില്ല. എങ്കിലും കരിയറിലെ കറുത്ത കാലം മറികടന്ന് ഒരു തിരിച്ചുവരവിന് ജയസൂര്യ ഒരുങ്ങുകയാണ്. ഏഴോളം ചിത്രങ്ങളാണ് ഇപ്പോള്‍ ജയസൂര്യക്കു ലഭിച്ചിരിക്കുന്നത്.
മമ്മൂട്ടി നായകനായ ബസ് കണ്ടക്ടറിലാണ് ഇപ്പോള്‍ ജയസൂര്യ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലും ജയസൂര്യ വേഷമിട്ടു. ഇവയ്ക്കു പുറമെ അഞ്ച് ചിത്രങ്ങള്‍ ജയസൂര്യയെ തേടിയെത്തിക്കഴിഞ്ഞു.
ജയസൂര്യയെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകന്‍ വിനയന്‍ ഒരുക്കുന്നതാണ് അതിലൊരു ചിത്രം. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജയസൂര്യ പിന്നീട് വെള്ളിനക്ഷത്രം എന്ന വിനയന്‍ ചിത്രത്തിലും അഭിനയിച്ചിരുന്നു. അതിനു ശേഷം ജയസൂര്യയും വിനയനും തമ്മില്‍ അകന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അകല്‍ച്ച മറന്ന് ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.
റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച സുനില്‍ ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിലും ജയസൂര്യ നായകനാവുന്നു. ഗിന്നസ് ഗില്‍ബര്‍ട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
എം.പത്മകുമാര്‍, രാജന്‍ ശങ്കരാടി എന്നിവരുടെ ചിത്രങ്ങളിലും ജയസൂര്യ അഭിനയിക്കുന്നുണ്ട്. ടി.എ.റസാക്കിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിലും ജയസൂര്യക്കു വേഷമുണ്ട്.


Click it and Unblock the Notifications