ഐ.എം.വിജയന്‍ വീണ്ടും സിനിമയില്‍
ഐ.എം.വിജയന്‍ വീണ്ടും സിനിമയില്‍
നവംബര്‍ 26, 2005
പ്രൊഫഷണല്‍ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവില്‍ തിളങ്ങാനായില്ലെങ്കിലും സിനിമയില്‍ വീണ്ടും ഒരു കൈ കൂടി നോക്കാനുള്ള ശ്രമത്തിലാണ് ഐ.എം.വിജയന്‍. ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന ശ്യാമം എന്ന ചിത്രത്തിലൂടെ ഐ.എം.വിജയന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.
ശാന്തം എന്ന ചിത്രത്തില്‍ നായകനായും ആകാശത്തിലെ പറവകള്‍ എന്ന ചിത്രത്തില്‍ വില്ലനായും വേഷമിട്ട ഐ.എം.വിജയന്‍ ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. വിജയന്‍ ഫുട്ബോള്‍ കോച്ചായി വേഷമിട്ട ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന ശ്യാമത്തിന്റെ തിരക്കഥ സംവിധായകന്റേതു തന്നെയാണ്. ഐ.എം.വിജയനെ കൂടാതെ കെ.പി.എ.സി.ലളിത, കൃഷ്ണ, മാമുക്കോയ, കോട്ടയം നസീര്‍, ഗോപകുമാര്‍, അനില്‍മുരളി, മുന്‍ഷി ബൈജു, സുരാജ് വെഞ്ഞാറമ്മൂട്, ശ്രുതിനായര്‍, ദീപക്, മഹി ദീപിക, എം.എസ്.തൃപ്പൂണിത്തുറ, ബേബി തത്തമ്മ, സുധീര്‍, മത്തായി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം രാജു കൃഷ്ണ, ന്യൂ ഏജ് മൂവി മേക്കേഴ്സിനു വേണ്ടി നാസര്‍, നസീര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications