റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍
തെങ്കാശിപ്പട്ടണത്തിനു ശേഷം ഒരു സൂപ്പര്‍ഹിറ്റ് ഉണ്ടാക്കാന്‍ റാഫി മെക്കാര്‍ട്ടിന് കഴിഞ്ഞിട്ടില്ല. വന്‍പ്രതീക്ഷകളുമായി പുറത്തിറക്കിയ രണ്ടു ചിത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി.
ജയസൂര്യയെ നായകനാക്കി ചതിക്കാത്ത ചന്തു, ദിലീപ് ചിത്രം പാണ്ടിപ്പട എന്നിവയാണ് തെങ്കാശിപ്പട്ടണത്തിനു ശേഷം റാഫി മെക്കാര്‍ട്ടിന്‍ ചെയ്തത്. രണ്ട് ചിത്രങ്ങളും ശരാശരിയില്‍ ഒതുങ്ങി.
ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച് റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കുന്ന അടുത്തതായി ഒരുക്കുന്നത് ഒരു സൂപ്പര്‍താര ചിത്രമാണ്. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം. മുന്‍നിര താരങ്ങളില്‍ ദിലീപ് മാത്രമേ ഇതുവരെ റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളൂ.
ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയി തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രീം ടീം പ്രൊഡക്ഷന്‍സ് അടുത്ത വര്‍ഷം ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications