മൂന്ന് വിക്കറ്റില്‍ അഞ്ച് ജഗതി
മൂന്ന് വിക്കറ്റില്‍ അഞ്ച് ജഗതി
നവംബര്‍ 27, 2000
മൂന്ന് വിക്കറ്റിന് 365 റണ്‍സ് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ വ്യത്യസ്തമായ അഞ്ച് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.കെ.ഹരിദാസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബാബു പള്ളാശ്ശേരിയാണ് മൂന്ന് വിക്കറ്റിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരു പുതുമുഖത്തെയാണ് നായികയായി ഹരിദാസ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, നവാസ്, ഇന്ദ്രന്‍സ്, സ്ഫടികം ജോര്‍ജ്, ടോണി, സാദിഖ്, ഉണ്ടപക്രു, ബുള്ളറ്റ് ബേബി, പ്രസീദാമേനോന്‍, സുകുമാരി, ബിന്ദു പണിക്കര്‍, നിരഞ്ജന, പൊന്നമ്മ ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
മലയാള സിനിമയില്‍ ഹാസ്യത്തിന് വ്യത്യസ്തമായ മാനങ്ങള്‍ നല്‍കിയ ജഗതിക്ക് ഈ വേഷങ്ങള്‍ പുതിയൊരു വെല്ലുവിളിയായിരിക്കും. കുറച്ച് കാലം രംഗത്ത് നിന്നും വിട്ടുനിന്ന ജഗതി ഇപ്പോള്‍ സെറ്റില്‍ നിന്നും സെറ്റുകളിലേക്ക് പായുകയാണ്. ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ രാജസേനന്റെ ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്ന ചിത്രത്തിലും ജഗതി തകര്‍പ്പന്‍ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.


Click it and Unblock the Notifications