ഫാസിലിന്റെ പുതിയ ചിത്രം മായാസുഗന്ധം
ഫാസിലിന്റെ പുതിയ ചിത്രം മായാസുഗന്ധം
നവംബര്‍ 27, 2001
ഫാസിലിന്റെ പുതിയ ചിത്രത്തിന് മായാസുഗന്ധം എന്ന് പേരിട്ടു. പുതുമുഖങ്ങള്‍ നായികാ നായകന്മാരാകുന്ന ഈ ചിത്രത്തിന്റെ പ്രമേയം ഒരു കൗമാര പ്രണയകഥയാണ്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഫാസിലിന്റേതു തന്നെ. കോളജ് ദിനങ്ങളില്‍ കമിതാക്കളായിരുന്ന, ഒരു വേര്‍പിരിവിനു ശേഷം വീണ്ടും ഒന്നിക്കുന്ന സച്ചുവിന്റെയും സുഷമയുടെ കഥയാണ് മായാസുഗന്ധത്തിലൂടെ ഫാസില്‍ പറയുന്നത്.
അനിയത്തി പ്രാവിനു ശേഷം കൗമാര പ്രണയ കഥ വീണ്ടും കൈകാര്യം ചെയ്യുകയാണ് ഫാസില്‍ പുതിയ ചിത്രത്തില്‍. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ചെയ്ത് ഒരു ഇടവേളക്കു ശേഷമാണ് ഫാസില്‍ മായാസുഗന്ധം ഒരുക്കുന്നത്.


Click it and Unblock the Notifications