മിടുമിടുക്കനില്‍ മുകേഷ്
മിടുമിടുക്കനില്‍ മുകേഷ്
നവംബര്‍ 27, 2002
പകല്‍പ്പൂരത്തിന്റെ വിജയത്തിന് ശേഷം മുകേഷിന് തിരക്കേറുന്നു. ഒട്ടേറെ നായക കഥാപാത്രങ്ങള്‍ മുകേഷിനെ തേടിയെത്തുകയാണ്.
നവാഗത സംവിധായകനായ മന്നാര്‍ റാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മുകേഷാണ് നായകനാവുന്നത്. മിടുമുടുക്കന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.കളരി വിക്രമന് ശേഷം മുകേഷ് അഭിനയിക്കുന്ന ചിത്രമാണിത്.
കൊച്ചിന്‍ ഹനീഫയും ഹരിശ്രീ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈയിടെ മുകേഷിന്റെ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയും ഹരിശ്രീ അശോകനും സഹനടന്മാരായി പ്രത്യക്ഷപ്പെടുന്നത് ഒരു പതിവായിട്ടുണ്ട്.
രമേശന്‍ നായരുടെ വരികള്‍ക്ക് മധുവാണ് ഈണം പകരുന്നത്. ജയചന്ദ്രന്‍, സുജാത, ആശ മേനോന്‍, ശബ്നം, അരവിന്ദ് എന്നിവര്‍ പാടുന്നു. ക്യാമറ അനില്‍ ഗോപി.


Click it and Unblock the Notifications