റോബിന്‍ തിരുമലയുടെ പവിഴം പോലെ
റോബിന്‍ തിരുമലയുടെ പവിഴം പോലെ
നവംബര്‍ 27, 2002
തിരക്കഥാക്കൃത്ത് റോബിന്‍ തിരുമല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല് പുതുമുഖങ്ങള്‍ നായകരാവുന്നു. മിമിക്രി രംഗത്തുനിന്ന് സിനിമയില്‍ അരങ്ങേറുന്നവരാണ് നാല് പേരും.
പവിഴം പോലെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ജഗദീഷ്, സലിംകുമാര്‍, കൊച്ചിന്‍ ഹനീഫ, റിസബാവ, മധുപാല്‍, അഗസ്റിന്‍, മച്ചാന്‍ വര്‍ഗീസ്, സാദിക്ക്, നാരായണന്‍കുട്ടി, സുകുമാരി, ടോഷ് എന്നിവരും വേഷമിടുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് റോബിന്‍ തിരുമല തന്നെ. ചിത്രത്തിന് ഗാനങ്ങള്‍ രചിക്കുന്ന റോബിന്‍ തന്നെ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആദ്യന്തം നര്‍മരസപ്രധാനമായ ചിത്രമാണ് പവിഴം പോലെ.
ഫിലിം ഡ്രീംസിന്റെ ബാനറില്‍ ജോസ് കൊച്ചുപുരയ്ക്കലും സാബു വിളക്കുകുന്നേലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications