നിഴലുകളല്ലാത്ത നായികമാര്‍

By Staff

നിഴലുകളല്ലാത്ത നായികമാര്‍
നവംബര്‍ 27, 2004

നായകന്റെ നിഴലില്‍ ഒതുങ്ങിപ്പോവുന്ന നായികമാരെയാണ് കുറെക്കാലമായി മലയാള സിനിമയില്‍ കാണാറുള്ളത്. അത്തരം വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങള്‍ മലയാളത്തില്‍ വിരളമായേ ഉണ്ടാവാറുള്ളൂ. നീണ്ട കാലത്തിന് ശേഷം സ്ത്രീകളുടെ പ്രശ്നങ്ങളും വ്യഥകളും പ്രമേയമാവുന്ന ഏതാനും ചിത്രങ്ങള്‍ മലയാളത്തിലെത്തുകയാണ്.

സ്ത്രീകഥാപാത്രങ്ങള്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രം ഏറെ കാലത്തിന് ശേഷം മലയാളത്തിലുണ്ടായി. കമലിന്റെ പെരുമഴക്കാലത്തില്‍ നായകകഥാപാത്രങ്ങള്‍ തീര്‍ത്തും അപ്രധാനമാണ്. സ്ത്രീയുടെ സഹനത്തിന്റെയും ദു:ഖത്തിന്റെയും ആഴം കാട്ടിത്തരുന്ന ഈ ചിത്രത്തിന്റെ കഥ റസിയ, ഗംഗ എന്നീ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. നായകന്‍മാരായ ദിലീപ്, വിനീത് എന്നിവര്‍ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രം ഒതുങ്ങുകയും നായികമാരായ മീരാ ജാസ്മിനും കാവ്യാ മാധവനും ആദ്യന്തം നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന കാഴ്ച മലയാളത്തിലെ ഇപ്പോഴത്തെ സിനിമാശീലങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു.

ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് പ്രദീപ് നായരുടെ ഒരിടം, ജയരാജിന്റെ മകള്‍ക്ക് എന്നിവ. പ്രദീപ് നായരുടെ ഒരിടം എന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായ ഒരു സ്ത്രീയാണ് കേന്ദ്രകഥാപാത്രം. അവളുടെ ദുരിതങ്ങളും മോഹങ്ങളും ചിത്രീകരിക്കുന്ന ചിത്രത്തില്‍ പുരുഷകഥാപാത്രങ്ങള്‍ക്ക് ഒട്ടും പ്രാധാന്യമില്ല. പൂര്‍ണമായും ഒരു സ്ത്രീപക്ഷ സിനിമ. ഗീതു മോഹന്‍ദാസ് നായികയാവുന്ന ഈ ചിത്രവും മലയാള സിനിമയുടെ നടപ്പുവഴികളില്‍ നിന്ന് മാറിനടക്കാനുള്ള ഒരു ശ്രമമാണ്.

ജയരാജിന്റെ മകള്‍ക്ക് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഭ്രാന്തിയായ കില്ലേരി എന്ന സ്ത്രീയാണ്. മാനസികരോഗാശുപത്രിയില്‍ എത്തിപ്പെടുന്ന ഉറ്റവരായി ആരുമില്ലാത്ത ഒരു ഭ്രാന്തി. എന്ത് ചോദിച്ചാലും അവള്‍ കില്ലേരി എന്ന തന്റെ പേര് മാത്രം പറയും. അവള്‍ പോലുമറിയാതെ അവള്‍ ഗര്‍ഭിണിയായി, മാനസികരോഗാശുപത്രിയില്‍ വച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കി. ആ കുഞ്ഞിനെ ഒന്ന് ലാളിക്കാന്‍ പോവുമാവാത്ത മാനസിക വിഭ്രാന്തിയിലൂടെ കടന്നുപോവുന്ന കഥാപാത്രം.

ശോഭനയാണ് കില്ലേരിയായി വേഷമിടുന്നത്. ശോഭനയുടെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് കില്ലേരി. ഫോര്‍ ദി പീപ്പിള്‍, റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ തുടങ്ങിയ തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ക്കു ശേഷം വീണ്ടും മുഖ്യധാരാ സിനിമയുടെ പതിവ്രീതികളില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമൊരുക്കുകയാണ് കില്ലേരി കേന്ദ്രകഥാപാത്രമായി വരുന്ന മകള്‍ക്ക് എന്ന ചിത്രത്തിലൂടെ ജയരാജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X