»   » നല്ല തിരക്കഥ ഇല്ല : ശ്രീനിവാസന്‍

നല്ല തിരക്കഥ ഇല്ല : ശ്രീനിവാസന്‍

Posted By:
Subscribe to Filmibeat Malayalam

നല്ല തിരക്കഥ ഇല്ല : ശ്രീനിവാസന്‍
നവംബര്‍ 28, 2000

മലയാള സിനിമയില്‍ നല്ല തിരക്കഥയ്ക്ക് ക്ഷാമമെന്ന് മികച്ച തിരക്കഥാകൃത്ത് കൂടിയായ നടന്‍ ശ്രീനിവാസന്‍.

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കൃഷ്ണമേനോന്‍ കോളേജില്‍ സംഘടിപ്പിച്ച തിരക്കഥാ ശില്പശാല നവംബര്‍ 27 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യവേയാണ് ശ്രീനിവാസന്‍ തിരക്കഥാ ക്ഷാമത്തെ കുറിച്ച് പറഞ്ഞത്.

കഥാ ബീജമാണ് തിരക്കഥയ്ക്ക് അത്യാവശ്യം വേണ്ടതെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഈ ബീജത്തെ വികസിപ്പിച്ചെടുത്താണ് തിരക്കഥയ്ക്ക് ജന്മം നല്‍കേണ്ടത്.

ബോക്സോഫീസില്‍ വിജയമാവുന്ന പല സിനിമകളുടെയും ഫോര്‍മുല അജയ്യ ശക്തികളും അധമശക്തികളും തമ്മിലുള്ള പോരാട്ടവും ഉരസലുകളുമാണ്. ഇതേ വിഷയം തന്നെ പുതുമകളോടെ അവതരിപ്പിക്കുന്നതിലാണ് ചിത്രത്തിന്റെ വിജയം.

നല്ല തിരക്കഥാ രചനയ്ക്ക് നിരന്തരമായ വായനയും നല്ല സിനിമകള്‍ കണ്ട് ലഭിക്കുന്ന പരിചയവും അത്യാവശ്യമാണെന്നും ധാരാളം ജീവിതഗന്ധിയായ തിരക്കഥകള്‍ രചിച്ചിട്ടുള്ള ശ്രീനിവാസന്‍ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X