twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്പതോളം ചിത്രങ്ങള്‍ പെട്ടിയില്‍

    By Staff
    |

    അമ്പതോളം ചിത്രങ്ങള്‍ പെട്ടിയില്‍
    നവംബര്‍ 28, 2002

    മലയാള സിനിമാ മേഖലയെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം ചിത്രീകരണത്തിന് ശേഷമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടും റിലീസ് ചെയ്യാനാവാതെ ഒട്ടേറെ ചിത്രങ്ങള്‍ പെട്ടിയിലിരിക്കുകയാണ്.

    അമ്പതോളം ചിത്രങ്ങളാണ് തിയേറ്ററിലെത്തിക്കാനാവാതെ പെട്ടിയില്‍ വിശ്രമം കൊള്ളുന്നത്. ചില പ്രമുഖ സംവിധായകരുടെ ചിത്രങ്ങളും ഇവയില്‍ പെടും. രഞ്ജിത്തിന്റെ നന്ദനം, സിബി മലയിലിന്റെ ആയിരത്തിലൊരുവന്‍, കമലിന്റെ ദിലീപ് ചിത്രമായ ഗ്രാമഫോണ്‍ എന്നിവ ചിത്രീകരണത്തിന് ശേഷമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി പ്രിന്റ് തയ്യാറാക്കിയിട്ടും വിതരണം ചെയ്യാനാവാതെയിരിക്കുകയാണ്. ഈ സംവിധായകരൊക്കെ തങ്ങളുടെ അടുത്ത ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു.

    കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ രണ്ട് മലയാള ചിത്രങ്ങള്‍ മാത്രമാണിപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. 150 ദിവസം പിന്നിട്ട മീശ മാധവനും 50 ദിവസം പിന്നിട്ട കുഞ്ഞിക്കൂനനും. രണ്ടും ദിലീപ് ചിത്രങ്ങള്‍. ഭൂരിഭാഗം തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നത് തമിഴ് ചിത്രങ്ങളാണ്.

    ഈയാഴ്ച രണ്ട് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുളസീദാസിന്റെ പ്രണയമണിത്തൂവലും അനില്‍ ബാബുവിന്റെ വാല്‍ക്കണ്ണാടിയും. പ്രണയകഥ പറയുന്ന പ്രണയമണിത്തൂവലില്‍ വിനീത്കുമാര്‍, ജയസൂര്യ, ഗോപിക, ഡിനു ഡെന്നിസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കലാഭവന്‍ മണി മാനസികവിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാല്‍ക്കണ്ണാടിയില്‍ ഗീതു മോഹന്‍ദാസാണ് നായിക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X