പ്രഭു വീണ്ടും മലയാളത്തില്‍

By Staff

പ്രഭു വീണ്ടും മലയാളത്തില്‍
നവമ്പര്‍ 28, 2003

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രഭു അഭിനയിക്കുന്നു. കലാഭവന്‍ മണിയാണ് ചിത്രത്തിലെ നായകന്‍.

പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രഭു അവതരിപ്പിക്കുന്നത്. പ്രഭു വേഷമിടുന്ന ഒരു ചിത്രം കൂടി റിലീസ് ചെയ്യാനുണ്ട്- വിനയന്റെ വാര്‍ ആന്റ് ലൗ. ഒരു പട്ടാളക്കാരനായാണ് ഈ ചിത്രത്തില്‍ പ്രഭു പ്രത്യക്ഷപ്പെടുന്നത്.

കാലാപാനി, മലയാളി മാമന് വണക്കം എന്നീ മലയാള ചിത്രങ്ങളിലാണ് നേരത്തെ പ്രഭു അഭിനയിച്ചിട്ടുള്ളത്. കാലാപാനിയില്‍ മോഹന്‍ലാലിനോടൊപ്പവും മലയാളി മാമന് വണക്കത്തില്‍ ജയറാമിനോടൊപ്പവും പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഒരു കാലത്ത് തമിഴിലെ സൂപ്പര്‍താരമായിരുന്ന പ്രഭു അഭിനയിച്ചത്.

വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കലാഭവന്‍ മണി കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അശ്വതിയാണ് ചിത്രത്തിലെ നായിക. തമിഴില്‍ നിന്ന് ബാലെ സിംഗ് എന്ന നടനും ചിത്രത്തില്‍ അഭിനയിക്കുന്നണ്ട്. സുധീഷ്, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, ജനാര്‍ദനന്‍, ഇന്ദ്രന്‍സ്, ഭവാനി, ബിന്ദു പണിക്കര്‍, സോനാനായര്‍ എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങള്‍.

ഹരിദാസ് കരിവള്ളൂരിന്റേതാണ് രചന. എസ്. രമേശന്‍ നായരും ഗിരീഷ് പുത്തഞ്ചേരിയും രചിച്ച ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു. കാര്‍ത്തിക് കലാക്ഷേത്രയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X