വെള്ളിനക്ഷത്രത്തില്‍ ജയസൂര്യയും

By Staff

വെള്ളിനക്ഷത്രത്തില്‍ ജയസൂര്യയും
നവമ്പര്‍ 28, 2003

പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന വെള്ളിനക്ഷത്രത്തില്‍ ജയസൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂപ്പര്‍ഹിറ്റായ സ്വപ്നക്കൂടിന് ശേഷം പൃഥ്വിരാജും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് വെള്ളിനക്ഷത്രം.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ വിനയന്‍ പരിചയപ്പെടുത്തിയ ജയസൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ വിനയന്‍ ചിത്രമാണിത്. മലയാളത്തില്‍ ഇപ്പോള്‍ ജയസൂര്യക്ക് തിരക്കേറുകയാണ്.

ആകാശഗംഗക്ക് ശേഷം വിനയന്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രമാണ് വെള്ളിനക്ഷത്രം. കാട്ടുചെമ്പകം, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നീ ചിത്രങ്ങള്‍ വലിയ വിജയമാവാത്തതിനെ തുടര്‍ന്ന് ഹിറ്റായ ആകാശഗംഗയുടെ മാതൃകയില്‍ ഒരു ചിത്രം ഒരുക്കുകയാണ് വിനയന്‍.

ചിത്രത്തില്‍ തമിഴ്-തെലുങ്ക് നടി സോണിയ അഗര്‍വാള്‍ നായികയാവുന്നു. തമിഴിലെ പുതിയ താരമായ ധനുഷിന്റെ കാതല്‍ കൊണ്ടേനിലൂടെയാണ് സോണിയ അഗര്‍വാള്‍ ശ്രദ്ധേയയായത്.

ചിത്രത്തില്‍ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആകാശഗംഗയിലും ഒരു വേഷത്തില്‍ മുകേഷ് പ്രത്യക്ഷപ്പെട്ടിരുന്നു. സായികുമാര്‍, ജഗദീഷ്, തിലകന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, മച്ചാന്‍ വര്‍ഗീസ്, കാര്‍ത്തിക, സരിത, ബിന്ദു പണിക്കര്‍, കോവൈ സരള തുടങ്ങിയ പ്രമുഖതാരങ്ങളോടൊപ്പം ഒരു നാലു വയസുകാരിയും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ രാജീവ് രവി. സ്വര്‍ഗചിത്ര ചിത്രം തിയേറ്ററുകളിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X