twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപി-ഷാജി കൈലാസ് ടീം വീണ്ടും

    By Staff
    |

    സുരേഷ് ഗോപി-ഷാജി കൈലാസ് ടീം വീണ്ടും
    നവംബര്‍ 28, 2004

    സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഷാജി കൈലാസ്-സുരേഷ് ഗോപി ടീം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ഷൂട്ട് എന്നാണ്.

    മുന്‍ ഷാജി കൈലാസ്-സുരേഷ് ഗോപി ചിത്രങ്ങള്‍ പോലെ ആദ്യന്തം ആക്ഷന്‍ പ്രധാനമായ ചിത്രമായിരിക്കും ഷൂട്ട്. ഒരു ക്രൈംബ്രാഞ്ച് ഓഫീസറുടെ വേഷത്തിലാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

    ഷാജി കൈലാസിന്റെ ശിവം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ബി. ഉണ്ണിക്കൃഷ്ണനാണ് ഷൂട്ടിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ഷാജി കൈലാസ് തന്നെയാണ്. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ഉസ്താദ് ആണ് ഇതിനുമുമ്പ് ഷാജി കൈലാസ് നിര്‍മിച്ച ചിത്രം.

    എഫ്ഐആര്‍ എന്ന ചിത്രത്തിന് ശേഷമാണ് ഷാജി കൈലാസും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നത്. എഫ്ഐആറിന് ശേഷം ഇരുവരും ചേര്‍ന്നുള്ള പല പ്രൊജക്ടുകളും ആലോചിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ അതൊന്നും നടന്നില്ല.

    സുരേഷ് ഗോപിയുടെയും ഷാജി കൈലാസിന്റെയും കരിയറില്‍ ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്. ഇരുവര്‍ക്കും കരിയറില്‍ വലിയ വളര്‍ച്ച നേടാനായത് ഇരുവരും ഒത്തുചേര്‍ന്നുള്ള ചിത്രങ്ങളിലൂടെയായിരുന്നു.

    തലസ്ഥാനം, ഏകലവ്യന്‍, കമ്മിഷണര്‍ എന്നിവയാണ് സുരേഷ്ഗോപി-ഷാജി കൈലാസ് ടീമിന്റെ ഹിറ്റ് ചിത്രങ്ങള്‍. ഇവയില്‍ ഏകലവ്യന്‍, കമ്മിഷണര്‍ എന്നിവ സൂപ്പര്‍ഹിറ്റായി. ഈ ചിത്രങ്ങളുടെ വിജയത്തോടെയാണ് സുരേഷ് ഗോപി ആക്ഷന്‍ ഹീറോയായും സൂപ്പര്‍താരമായും പേരെടുക്കുന്നത്. ഷാജി കൈലാസിന് സൂപ്പര്‍ സംവിധായകന്റെ പരിവേഷം നേടിക്കൊടുക്കുന്നതും ഈ ചിത്രങ്ങള്‍ തന്നെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X