twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സായികുമാറിന് വില്ലനില്‍ നിന്നു മോചനം

    By Staff
    |

    നായകനായി തുടങ്ങി വില്ലന്‍ വേഷങ്ങളില്‍ ഉറച്ചുപോയ നടനാണ് സായികുമാര്‍. സായികുമാറിന്റെ ആദ്യകാല ചിത്രങ്ങളില്‍ നിന്ന് ഇപ്പോഴത്തെ ചിത്രങ്ങളിലേക്കുള്ള ദൂരമേറെയാണ്.

    സാധാരണക്കാരനായ യുവാവിന്റെ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആദ്യകാലത്തെ സായികുമാറിന്റെ ശരീരഭാഷയല്ല ഇപ്പോഴദ്ദേഹത്തിനുള്ളത്. തടിച്ച ശരീരവും വ്യത്യസ്തമായ സംഭാഷണശൈലിയുമായി സായികുമാര്‍ വില്ലന്‍ വേഷങ്ങളില്‍ നടനെന്ന നിലയില്‍ തന്റെ പുതിയ മുഖം കണ്ടെത്തുകയായിരുന്നു. താരനിരയില്‍ സായികുമാറിന്റെ പേര് കണ്ടാല്‍ ചിത്രത്തിലെ പ്രധാനവില്ലന്‍ അദ്ദേഹം തന്നെയെന്ന് പ്രേക്ഷകര്‍ തീര്‍ച്ചപ്പെടുത്തും. സായികുമാറിന്റെ ഇന്നത്തെ ഇമേജ് അതാണ്.

    വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി വ്യത്യസ്തവും അഭിനയപ്രധാനവുമായ ഒരു വേഷം ചെയ്യാനുള്ള ആഗ്രഹം ഒരു അഭിമുഖത്തില്‍ സായികുമാര്‍ പ്രകടിപ്പിച്ചിരുന്നു. അത്തരമൊരു വേഷം ഒടുവില്‍ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ആനന്ദഭൈരവിയില്‍ സായികുമാര്‍ ഒരു കഥകളി നടനായാണ് വേഷമിടുന്നത്.

    കഥകളിയില്‍ സ്ത്രീവേഷം കെട്ടുന്ന വാസുദേവപ്പണിക്കര്‍ സായികുമാറിന്റെ അഭിനയജീവിതത്തിലെ വേറിട്ട ഒരു കഥാപാത്രമായിരിക്കും. കൊട്ടാരക്കര ശ്രീധരന്‍നായരുടെ മകന് ഒരു പക്ഷേ അഭിനയ ജീവിതത്തില്‍ എടുത്തുപറയാവുന്നതായി ആദ്യമായി ഒരു വേഷം.

    വാസുദേവപ്പണിക്കരുടെ മകന്‍ അപ്പു (മാസ്റര്‍ ദേവദാസ്) ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സംഗീതത്തില്‍ അഗാധമായ ജ്ഞാനമുള്ള അപ്പുവും അച്ഛന്‍ വാസുദേവനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥ കൂടിയാണീ ചിത്രം.

    ആനച്ചന്തത്തിനു ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കെ.പി.എ.സി.ലളിത, ശ്രീബാല, ബാബു നമ്പൂതിരി, നെടുമ്പ്രം ഗോപി, വാവച്ചന്‍, വൈക്കം വാസുദേവന്‍, കോട്ടയം സോമരാജ് തുടങ്ങിയവരും വേഷമിടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X