പ്രേക്ഷക പ്രശംസ നേടുന്ന രണ്ട് ചിത്രങ്ങള്‍
സൂപ്പര്‍താര സാന്നിധ്യമില്ലാത്ത രണ്ട് ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്താനാവാതെ ബോക്സോഫീസില്‍ മുടന്തുമ്പോഴാണ് രണ്ട് കൊച്ചുചിത്രങ്ങള്‍ നല്ല ചിത്രമെന്ന പ്രേക്ഷക സര്‍ട്ടിഫിക്കറ്റ് നേടിയത്.
വലിയ പ്രതീക്ഷകളില്ലാതെയെത്തിയ ശ്രീനിവാസന്‍ നായകനായ യെസ് യുവര്‍ ഓണറും പൃഥ്വിരാജ് ചിത്രം വാസ്തവവുമാണ് കയ്യടി നേടിയെടുത്തത്. രണ്ടു ചിത്രങ്ങളും സമകാലീന പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന പ്രത്യേകതയുണ്ട്.
രാഷ്ട്രീയത്തിലും കോടതി മുറികളിലും പടര്‍ന്നുപിടിച്ചിരിക്കുന്ന അനീതിയുടെ ശബ്ദത്തിനെതിരെ ഒരു അഭിഭാഷകന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് യെസ് യുവര്‍ ഓണര്‍. ചില സമകാലീന പ്രശ്നങ്ങളിലുള്ള ഗൗരവമുള്ള ഇടപെടലാണ് ഈ ചിത്രം.
നമ്മുടെ രാഷ്ട്രീയത്തെയും ബ്യൂറോക്രസിയെയും കാര്‍ന്നുതിന്നുന്ന അഴിമതിയുടെ യഥാര്‍ത്ഥമുഖം കാട്ടിത്തരുന്ന ചിത്രമാണ് വാസ്തവം. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തില്‍ തലസ്ഥാന നഗരിയിലെ ഉപജാപങ്ങളുടെയും രാഷ്ട്രീയ ബിസിനസിന്റെയും നേര്‍ക്കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്.
താരങ്ങള്‍ക്ക് പ്രാധാന്യമില്ലാതെ പ്രമേയങ്ങള്‍ കൊണ്ട് ശ്രദ്ധേയമാവുന്ന ഈ രണ്ട് ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ അംഗീകാരം നേടിക്കഴിഞ്ഞു.


Click it and Unblock the Notifications