അിനക്ഷത്രമായി കുഞ്ഞാഞ്ഞയെത്തുന്നു
അിനക്ഷത്രമായി കുഞ്ഞാഞ്ഞയെത്തുന്നു
നവംബര്‍ 29, 2000
കുടയുടെ പരസ്യത്തിലൂടെ കുഞ്ഞാഞ്ഞ പാടി പ്രസിദ്ധയായ സാനിക എന്ന സുന്ദരിക്കുട്ടി അത്ഭുത സിദ്ധികളുള്ള കുട്ടിയായി സിനിമയിലെത്തുന്നു.
കരിം സംവിധാനം ചെയ്യുന്ന അഗ്നിനക്ഷത്രം എന്ന ചിത്രത്തിലാണ് സാനിക അത്ഭുത സിദ്ധികളുള്ള കുട്ടിയായി വേഷമിടുന്നത്.
മലയാള സിനിമയില്‍ സാനിക ആദ്യമായല്ല എത്തുന്നത്. മോഹന്‍ലാലിന്റെ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ സോഫി മോള്‍ എന്ന കഥാപാത്രത്തെ അസാധാരണമായ മിഴിവോടെയാണ് സാനിക അവതരിപ്പിച്ചത്. ഇതിലെ പ്രകടനത്തിന് ലെക്സ് ഏഷ്യാനെറ്റിന്റെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും സാനിക കരസ്ഥമാക്കി. ഒളിമ്പ്യനില്‍ ഒളിമ്പ്യന്‍ പോലീസാണോ എന്ന സോഫിമോളുടെ ചോദ്യം ചിത്രം കണ്ടവരാരും ഒരിക്കലും മറക്കില്ല.
ജോണ്‍സ് കുടയുടെ പരസ്യമാണ് സാനികയെ പ്രസിദ്ധയാക്കിയത്. അതില്‍ കുഞ്ഞാഞ്ഞ വന്നേ എന്ന് കൊഞ്ചിക്കൊണ്ട് തുള്ളിച്ചാടി പ്രേക്ഷകരുടെ മനം കവര്‍ന്ന സാനിക നാലാം വയസിലാണ് പരസ്യമോഡലായത്. കണ്ണൂര്‍ സ്വദേശി ടി.സി.ശിവപ്രസാദ് നമ്പ്യാരുടെയും പാലക്കാട്ടുകാരി ബീനാ നമ്പ്യാരുടെയും ഏകമകളാണ് മുംബൈയില്‍ താമസിക്കുന്ന സാനിക.
രശ്മി ആര്‍ട്സിന്റെ ബാനറില്‍ ന്യുയോര്‍ക്ക് വിദ്യാധരന്‍ നിര്‍മ്മിക്കുന്ന അിനക്ഷത്രത്തില്‍ സാനികയോടൊപ്പം സുരേഷ്ഗോപി, ബിജുമേനോന്‍, ഇന്ദ്രജ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.


Click it and Unblock the Notifications