രണ്ട് ചിത്രങ്ങളില്‍ കലാഭവന്‍ മണി നായകന്‍

By Staff

രണ്ട് ചിത്രങ്ങളില്‍ കലാഭവന്‍ മണി നായകന്‍
നവംബര്‍ 29, 2001

കെ. രാമദാസും രാജന്‍ സിതാരയും സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ കലാഭവന്‍ മണി നായകനാകുന്നു.

രാമദാസിന്റെ ചിത്രത്തിന് പ്രഭു എന്നാണ് പേരിട്ടിരിക്കുന്നത്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുധാകര്‍ വസന്ത്, വിജയകുമാര്‍, കോട്ടയം നസീര്‍, ദേവന്‍, നാരായണന്‍ കുട്ടി, ഐശ്വര്യ, അംബിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഋഷികേശ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഋഷിയാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ കെ. പി. സുരേഷ് കുമാര്‍. ഭരണിക്കാവ് ശിവകുമാറിന്റെ വരികള്‍ക്ക് മണിശര്‍മ ഈണം പകരുന്നു.

മന്ത്രി കൊച്ചമ്മ, ഭാര്യ വീട്ടില്‍ പരമസുഖം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജന്‍ സിതാരയുടെ ചിത്രത്തിലും മണി നായകവേഷം ചെയ്യുന്നു. പി. പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X