ലാല്‍ ജോസിന്റെ പുതിയ ചിത്രം ചേകവന്‍
ലാല്‍ ജോസിന്റെ പുതിയ ചിത്രം ചേകവന്‍
നവംബര്‍ 29, 2002
മീശ മാധവന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ചേകവന്‍ എന്ന് പേരിട്ടു.
കഥയും തിരക്കഥയും വി. ജി. മുരളീകൃഷ്ണയാണ്. മുരളീകൃഷ്ണ തന്നെ ചിത്രത്തിലെ നായകനാവുന്നു. ബാലചന്ദ്രമേനോന്‍, ജഗതി ശ്രീകുമാര്‍, സുകുമാരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ക്യാമറ കൈകാര്യം ചെയ്യുന്നത് ഹേറാമിന്റെ ഛായാഗ്രാഹകന്‍ തിരു. ചേകവരിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് വിദ്യാസാഗറാണ്. വിദ്യാസാഗര്‍ ഈണം പകര്‍ന്ന മീശ മാധവനിലെ ഗാനങ്ങള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. അശ്വതി ഫിലിംസിന് വേണ്ടി ഗിരീഷ് വൈക്കമാണ് ചിത്രം നിര്‍മിക്കുന്നത്.
മമ്മൂട്ടി നായകനവുന്ന പട്ടാളവും ഒരു ദിലീപ് ചിത്രവും ചേകവന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യും.


Click it and Unblock the Notifications