മുകേഷ് നായകവേഷത്തില്‍
മുകേഷ് നായകവേഷത്തില്‍
നവമ്പര്‍ 29, 2003
ഉപനായക വേഷങ്ങളാണ് ഇപ്പോള്‍ മുകേഷിന് കൂടുതലായും ലഭിക്കുന്നത്. ഉപനായകനായി ഒതുങ്ങിപ്പോവുന്നതിനിടയില്‍ രാമന്‍ ശ്രീരാമന്‍ എന്ന ചിത്രം മുകേഷിന് ആശ്വാസമാവുന്നു. പി. രാജശേഖരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മുകേഷ് നായകനാണ്.
നന്ദിനിയാണ് ചിത്രത്തിലെ നായിക. മുകേഷും നന്ദിനിയും ആദ്യമായാണ് നായികാനായകന്‍മാരാവുന്നത്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, മാള അരവിന്ദന്‍, വി. ഡി. രാജപ്പന്‍, കൊച്ചുപ്രേമന്‍, ജി. കെ. പിള്ള, പല്ലവി, ആലപ്പി സുദര്‍ശന്‍, ഷീല സുദര്‍ശന്‍, ശ്രീദേവി തമ്പുരാട്ടി, ലീല കൊല്ലമ്പിള്ളി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഗോപിനാഥ് മുറിയാടാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് ഈണം പകരുന്നു. ക്യാമറ എം. ഡി. സുകുമാരന്‍.
രാമന്‍ ശ്രീരാമനിലെ കഥാപാത്രം നായകവേഷങ്ങളില്‍ വീണ്ടും തിളങ്ങാന്‍ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് മുകേഷ്. സിദ്ദിക്കിന്റെ ക്രോണിക് ബാച്ചിലറിന് ശേഷം മുകേഷിന് ലഭിച്ചതെല്ലാം ഉപനായകവേഷങ്ങളാണ്.
മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലറിന് ശേഷം റിലീസ് ചെയ്ത മുകേഷ് അഭിനയിച്ച ചിത്രം അമ്മക്കിളിക്കൂട് ആണ്. പൃഥ്വിരാജ് നായകനായ ഈ ചിത്രത്തില്‍ ഏതാനും രംഗങ്ങളില്‍ മാത്രമാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്.
പൃഥ്വിരാജ് തന്നെ നായകനായ വിനയന്‍ ചിത്രം വെള്ളിനക്ഷത്രത്തിലും പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി രഞ്ജിത്ത് ഒരുക്കുന്ന ഹലോയിലും ഉപനായകവേഷമാണ് മുകേഷിന് ചെയ്യാനുള്ളത്. കെ. മധു സംവിധാനം ചെയ്യുന്ന സേതുരാമയ്യര്‍ സിബിഐയില്‍ മമ്മൂട്ടിയുടെ സഹായിയായാണ് മുകേഷ് അഭിനയിക്കുന്നത്. സ്വര്‍ണകൊക്കുകള്‍ എന്ന ചിത്രത്തില്‍ മുകേഷിന് ഒരു പ്രധാന വേഷമുണ്ടെങ്കിലും ചിത്രത്തിലെ നായകന്‍ ബിജു മേനോനാണ്.
ഒട്ടേറെ സിനിമകളില്‍ നായകനാവുകയും തന്റേതായ ശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയം നേടുകയും ചെയ്തതിന് ശേഷം ഇങ്ങനെ ഉപനായകവേഷങ്ങളില്‍ ഒതുക്കപ്പെടുന്ന മുകേഷ് രാമന്‍ ശ്രീരാമനിലൂടെ വീണ്ടും നായകപദവി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.


Click it and Unblock the Notifications