twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയചലച്ചിത്രോത്സവത്തിന് തുടക്കമായി സംഗീതവിരുന്ന്

    By Staff
    |

    ദേശീയചലച്ചിത്രോത്സവത്തിന് തുടക്കമായി സംഗീതവിരുന്ന്
    നവംബര്‍ 29, 2004

    പനാജി: എ.ആര്‍. റഹ്മാനൊരുക്കുന്ന സംഗീവിരുന്നോടെ 35-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നവംബര്‍ 29 തിങ്കളാഴ്ച തുടങ്ങും.

    വൈകിട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ നടന്‍ ദിലീപ്കുമാര്‍ പങ്കെടുക്കും. മീരാ നായരുടെ പുതിയ സൃഷ്ടിയായ വാനിറ്റി ഫെയറാണ ്പത്തുദിവസം നീളുന്ന ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രം.

    പനാജിയില്‍ പുതുതായി പണിട നാലു തിയേറ്ററുകളടങ്ങിയ അയനക്സ് സിനിപ്ലെക്സ്, കലാ അക്കാദമി എന്നിവയാണ് പ്രദര്‍ശനവേദികള്‍. വസുധൈവ കുടുംബകമെന്ന ആശയമുള്ള ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യന്‍-വിദേശ റെട്രോസ്പെക്ടീവ്, സമര്‍പ്പണം, ഇന്ത്യന്‍ പനോരമ, മെയിന്‍ സ്ട്രീം സിനിമ എന്നിങ്ങനെ ഏഴു പ്രധാന വിഭാഗങ്ങളാണുള്ളത്. 200ളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.

    മണിരത്നമാണ് ഏഷ്യന്‍ മത്സരവിഭാഗത്തിന്റെ ജൂറി അധ്യക്ഷന്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ചലച്ചിത്രോത്സവത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കാര്‍ പറഞ്ഞു.

    അടിസ്ഥാനസൗകര്യങ്ങള്‍ക്കായി എട്ടുകോടിയോളം ചെലവഴിച്ചുകഴിഞ്ഞു. പ്രധാന വേദിയായ കലാ അക്കാദമി പരിഷ്കരിച്ചതും പുതുതായി മള്‍ട്ടിപ്ലെക്സ് നിര്‍മിച്ചതും അതിലുള്‍പ്പെടും. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഖ്യാതിയിലേക്ക് ഗോവ മേളയെയും ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ചലച്ചിത്രോത്സവം വഴി വിനോദസഞ്ചാരവ്യവസായത്തിനും നേട്ടമുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

    പനാജിയിലെ വീഥികള്‍ ചലച്ചിത്രോത്സവത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. രണ്ടു പ്രധാന വീഥികളുടെ പണി യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തീകരിച്ചത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X