രേണുക മലയാളത്തില്‍ തിരിച്ചെത്തുന്നു

By Staff

രേണുക മലയാളത്തില്‍ തിരിച്ചെത്തുന്നു
നവംബര്‍ 29, 2005

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കിടയിലൂടെയാണ് രേണുകാ മേനോന്റെ കരിയര്‍ സഞ്ചരിച്ചത്. മലയാളത്തില്‍ മൂന്നോ നാലോ ചിത്രങ്ങള്‍ അഭിനയിച്ചപ്പോഴേക്കും കരിയര്‍ അവസാനിച്ചുവെന്നു തോന്നിയ ഘട്ടത്തിലാണ് തമിഴ് ഈ നടിയെ മാടിവിളിക്കുന്നത്. അവിടെ രേണുകയുടെ ഭാഗ്യം തെളിയുകയും ചെയ്തു.

ആദ്യചിത്രത്തില്‍ തന്നെ കുഞ്ചാക്കോ ബോബന്റെ നായികയാവാന്‍ അവസരം ലഭിച്ചെങ്കിലും മായാമോഹിതചന്ദ്രന്‍ എന്നു പേരിട്ട ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല. റിലീസ് ചെയ്ത രേണുകയുടെ ആദ്യചിത്രം നമ്മള്‍ ആയിരുന്നു. ആ ചിത്രം വന്‍വിജയമായി. എന്നാല്‍ ചിത്രത്തിലെ ഉപനായികയായ ഭാവനയ്ക്കു ഒട്ടേറെ അവസരങ്ങള്‍ പിന്നീട് ലഭിച്ചപ്പോഴും നായികയായ രേണുകക്ക് പിന്നീട് ലഭിച്ചത് രണ്ട് ചിത്രങ്ങള്‍ മാത്രമാണ്.

മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം എന്നീ ചിത്രങ്ങളിലും രേണുകക്ക് നായികയുടെ വേഷം തന്നെയായിരുന്നു. പക്ഷേ രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടതോടെ മലയാളത്തില്‍ രേണുകയ്ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാതായി.

മലയാളത്തില്‍ ഭാഗ്യം തെളിയാത്തതിനെ തുടര്‍ന്നാണ് രേണുകാ മേനോന്‍ തമിഴിലേക്കു തിരിഞ്ഞത്. തമിഴില്‍ നായികയായി വേഷമിട്ട ദാസ്, ഫിബ്രവരി 14 എന്നീ ചിത്രങ്ങള്‍ വിജയിച്ചതോടെ രേണുകയുടെ ഭാഗ്യം തെളിഞ്ഞു. തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ ഈ നടിയെ തേടിയെത്തി. തമിഴ് സിനിമയിലൂടെയാണ് ഭാഗ്യം തെളിഞ്ഞതെങ്കിലും ഇപ്പോഴിതാ മലയാളത്തില്‍ നായികയായി തിരിച്ചെത്താനുള്ള അവസരവും രേണുകയ്ക്ക് കൈവന്നിരിക്കുന്നു.

എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന വര്‍ഗം എന്ന ചിത്രത്തിലൂടെയാണ് രേണുക മലയാളത്തില്‍ തിരിച്ചെത്തുന്നത്. ഈ ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് രേണുക അഭിനയിക്കുന്നത്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിനു ശേഷം ഇതു രണ്ടാം തവണയാണ് രേണുക പൃഥ്വിയുടെ നായികയാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X