ഷാജി കൈലാസും സുരേഷ്ഗോപിയും വീണ്ടും

By Staff

ഷാജി കൈലാസും സുരേഷ്ഗോപിയും വീണ്ടും
നവംബര്‍ 30, 2000

സൂപ്പര്‍ഹിറ്റ് ജോഡികളായ ഷാജികൈലാസും സുരേഷ്ഗോപിയും വീണ്ടും ഒന്നിക്കുന്നു. ജനവരി പകുതിയോടെ ഇതിന്റെ ചിത്രീകരണം ആരംഭിക്കും.

സെവന്‍ ആര്‍ട്സിന്റെ ബാനറില്‍ വിജയകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പത്രപ്രവര്‍ത്തകനായ എസ്.സുരേഷ്ബാബുവാണ്.

അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിന്റെ കഥയുടെ കാതല്‍. പ്രണയവും പ്രതികാരവുമെല്ലാം അപൂര്‍വ ചാരുതയോടെ ഈ ചിത്രത്തില്‍ ഇതള്‍ വിരിയുന്നു.

തലസ്ഥാനം, ഏകലവ്യന്‍, കമ്മീഷണര്‍ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ ഷാജി കൈലാസ്-സുരേഷ്ഗോപി ടീമിന്റേതാണ്. ഏകലവ്യനിലെ മാധവന്‍ എന്ന കഥാപാത്രം സുരേഷ്ഗോപിയുടെ അഭിനയജീവിതത്തില്‍ നല്ലൊരു വഴിത്തിരിവായിരുന്നു.ചലച്ചിത്രപ്രേമികള്‍ വളരെ പ്രതീക്ഷയോടെയായിരിക്കും ഈ കൂട്ടുകെട്ടിന്റെ പുതിയ വരവ് കാത്തിരിക്കുക.വിഷുവിന് ഇവരുടെ ചിത്രം പ്രദര്‍ശനത്തിനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X