അത്ഭുതവിളക്കിലും കാവ്യ

By Staff

അത്ഭുതവിളക്കിലും കാവ്യ
നവമ്പര്‍ 30, 2003

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ അത്ഭുതവിളക്കില്‍ കാവ്യാ മാധവന്‍ നായികയാവുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ജോഷിയുടെ റണ്‍വേയിലും കാവ്യാ മാധവനാണ് ദിലീപിന്റെ നായിക.

ലാല്‍ ജോസിന് ഹിറ്റ്മേക്കര്‍ പദവി നല്‍കിയ മീശ മാധവനിലെ നായികാനായക ജോഡിയെ തന്നെയാണ് പുതിയ ചിത്രത്തിലും നിശ്ചയിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യാ മാധവന്‍ ആദ്യമായി നായികയായത്. ഈ ചിത്രത്തിലും ദിലീപായിരുന്നു നായകന്‍.

ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായ നടിയാണ് കാവ്യ. അത്ഭുതവിളക്കില്‍ കൂടി ഒന്നിക്കുന്നതോടെ ദിലീപ്-കാവ്യ ജോഡി 10 ചിത്രങ്ങള്‍ തികയ്ക്കുകയാണ്.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന കാവ്യയുടെ ആദ്യചിത്രത്തില്‍ തുടങ്ങിയ ഈ നായികാനായക ജോഡി പിന്നീട് അഭിനയിച്ച ചിത്രങ്ങള്‍ ഡാര്‍ലിംഗ് ഡാര്‍ലിംഗ്, രാക്ഷസരാജാവ്, തെങ്കാശിപട്ടണം, മീശ മാധവന്‍, തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും എന്നീ ചിത്രങ്ങളാണ്. ചിത്രീകരണം നടക്കുന്ന റണ്‍വെയും അത്ഭുതവിളക്കും കൂടിയാവുന്നതോടെ പത്ത് ചിത്രങ്ങള്‍. ഇതിന് പുറമെ ദോസ്ത് എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായും കാവ്യ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു കാവ്യയുടെ നായകന്‍.

റണ്‍വെ പൂര്‍ത്തിയാക്കിയതിന് ശേഷം ദിലീപ് ഈ ചിത്രത്തിലായിരിക്കും അഭിനയിക്കുന്നത്. അത്ഭുതവിളക്ക് ദിലീപിന്റെ ജന്മദിനമായ ജൂലൈ നാലിന് റിലീസ് ചെയ്യാനാണ് പദ്ധതി. കഴിഞ്ഞ മൂന്ന് വര്‍ഷവും ദിലീപിന്റെ ജന്മദിനത്തില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ജൂലൈ നാലിന് പുറത്തിറങ്ങിയ ഈ പറക്കും തളിക, മീശ മാധവന്‍, സിഐഡി മൂസ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളാവുകയും ചെയ്തു.

ബെന്നി പി. നായരമ്പലമാണ് അത്ഭുതവിളക്കിന്റെ തിരക്കഥ രചിക്കുന്നത്. മീശമാധവന് ശേഷം ദിലീപിന് മറ്റൊരു സൂപ്പര്‍ഹിറ്റ് സമ്മാനിച്ച കുഞ്ഞിക്കൂനന്റെതിരക്കഥ ബെന്നി പി. നായരമ്പലത്തിന്റേതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X