twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധുചന്ദ്രുലേഖയില്‍ ജയറാം, ഉര്‍വശി

    By Staff
    |

    മധുചന്ദ്രുലേഖയില്‍ ജയറാം, ഉര്‍വശി
    നവംബര്‍ 30, 2005

    വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം രാജസേനനും ജയറാമും വീണ്ടും ഒന്നിക്കുന്നത് മറ്റൊരു ഹിറ്റ് പ്രതീക്ഷയോടെയാണ്. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ പരാജയപ്പെടുന്ന ദുരവസ്ഥയില്‍ നിന്ന് തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് ജയറാം രാജസേനനുമായി കൈകോര്‍ക്കുന്നത്.

    മധുചന്ദ്രുലേഖ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ ജോഡിയായിട്ടുള്ള ജയറാമും ഉര്‍വശിയും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. അച്ചുവിന്റെ അമ്മയ്ക്കു ശേഷം ഉര്‍വശി അഭിനയിക്കുന്ന ചിത്രമാണിത്. ഉര്‍വശിയുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രം.

    സ്വപ്നം കൊണ്ടൊരു തുലാഭാരം, ഇമ്മിണി നല്ലൊരാള്‍ തുടങ്ങിയ ചിത്രങ്ങളുടെ കനത്ത പരാജയത്തിനു ശേഷം രാജസേനനും ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ജയറാമിനെയും രാജസേനനെയും സംബന്ധിച്ച് ഒരു പോലെ തങ്ങളുടെ കരിയറില്‍ നിര്‍ണായകമായ ചിത്രമായിരിക്കും ഇത്.

    രാജസേനന്റെ പതിവു കോമഡി ട്രാക്കിലൂടെ നീങ്ങുന്ന ചിത്രമായിരിക്കും മധുചന്ദ്രുലേഖ. അബദ്ധത്തില്‍ വിവാഹിതരാകേണ്ടിവന്ന ഭാര്യാഭര്‍ത്താക്കന്‍മാരുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.

    ഹരിഹരന്റെ മയൂഖത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മംമ്തയാണ് ചിത്രത്തിലെ മറ്റൊരു നായിക. കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഭീമന്‍ രഘു, ജോണി, കലാശാല ബാബു, വത്സലാ മേനോന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

    ചിത്രത്തിന്റെ കഥ രാജസേനനന്റേതു തന്നെയാണ്. തിരക്കഥയും സംഭാഷണവും രഘുനാഥ് പലേരി രചിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയും കാനേഷ് പൂനൂരും രചിച്ച ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു. ഛായാഗ്രഹണം കെ.പി.നമ്പ്യാതിരി.

    സ്വാഗത് ഫിലിംസിന്റെ ബാനറില്‍ സമദ് മങ്കട നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ മധ്യത്തില്‍ പാലക്കാടും പരിസരങ്ങളിലുമായി ആരംഭിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X