കിലുകിലുക്കാന്‍ പ്രിയദര്‍ശനും

By Staff

കിലുകിലുക്കാന്‍ പ്രിയദര്‍ശനും
നവംബര്‍ 30, 2005

മലയാളത്തിലെ പല സംവിധായകരും രണ്ടാം ഭാഗങ്ങള്‍ ഇറക്കിയിട്ടുണ്ട്. അവയില്‍ ചിലതൊക്കെ ഹിറ്റായിട്ടുമുണ്ട്. എന്നാല്‍ താന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സംവിധായകനായി തന്നെ അഭിനയിക്കുന്ന ആദ്യത്തെയാള്‍ പ്രിയദര്‍ശനായിരിക്കും.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ രണ്ടാം ഭാഗമായ കിലുകിലുക്കത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സംവിധായകനായി തന്നെയാണ് പ്രിയദര്‍ശന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രിയദര്‍ശന്‍ ഹിന്ദി സിനിമകളുടെ തിരക്കിലായതിനാല്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്ന രംഗം ചിത്രീകരിക്കാന്‍ സന്ധ്യാമോഹന് മുംബൈയിലേക്ക് പോകേണ്ടിവന്നു. മുംബൈയില്‍ വച്ചാണ് പ്രിയദര്‍ശന്‍ ഒരു സിനിമയുടെ ചിത്രീകരണത്തില്‍ മുഴുകിയിരിക്കുന്ന രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.

കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്‍മാരാകുന്ന കിലുകിലുക്കത്തില്‍ പ്രിയദര്‍ശനെ കൂടാതെ മോഹന്‍ലാലും ജഗതി ശ്രീകുമാറും അതിഥിവേഷത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X