പൃഥ്വി പത്മകുമാറിന്റെ സ്ഥിരം നായകന്‍
സംവിധാനം പത്മകുമാറെങ്കില്‍ നായകന്‍ പൃഥ്വിരാജെന്ന് ഉറപ്പിക്കാം. സംവിധായക-നായക ജോഡിയുടെ തുടര്‍ച്ചയായ ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണോ ഇരുവരും?
തന്റെ തുടര്‍ച്ചയായ നാലാമത്തെ ചിത്രത്തിലും പൃഥ്വിരാജിനെയാണ് പത്മകുമാര്‍ നായകനാക്കുന്നത്. അമ്മക്കിളിക്കൂട്, വര്‍ഗം, വാസ്തവം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
പുതിയ പത്മകുമാര്‍-പൃഥ്വിരാജ് ചിത്രത്തിന് പാതിരാമണല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സ്വന്തം കുടുംബം തകര്‍ത്തവരോടുള്ള പ്രതികാരദാഹവുമായി പാതിരാമണലിലെത്തുന്ന ചെറുപ്പക്കാരനായാണ് പൃഥ്വിരാജ് ഈ ചിത്രത്തിലെത്തുന്നത്.
വര്‍ഗത്തിലും വാസ്തവത്തിലും രോഷാകുലനായ ചെറുപ്പക്കാരന്റെ വേഷമാണ് പൃഥ്വി അണിഞ്ഞിരുന്നത്. പത്മകുമാറിന്റെ പുതിയ ചിത്രത്തിലും അഭിനയസാധ്യതയുള്ള മറ്റൊരു വേഷമാണ് പൃഥ്വിക്ക് ലഭിക്കുന്നത്.
വാസ്തവത്തിന് തിരക്കഥയെഴുതിയ ബാബു ജനാര്‍ദനന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. 2007 ആദ്യം ചിത്രീകരണം ആരംഭിക്കും. ശ്രീചക്ര ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications