കൊച്ചിയുടെ കഥ പറയുന്ന സ്കെച്ച്

By Staff

വയലന്‍സ്, ബ്ലാക്ക്, ചിത്രീകരണം നടന്നുവരുന്ന സ്മാര്‍ട്ട് സിറ്റി- കൊച്ചിയിലെ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രങ്ങളാണ് ഇവയെല്ലാം. കേരളത്തിലെ വ്യാവസായിക നഗരത്തില്‍ പിടിമുറുക്കിയിരിക്കുന്ന മാഫിയകളുടെ കഥ പറയുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു- സ്കെച്ച്.

പ്രസാദ് യാദവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകനാവുന്നത് സൈജു കുറുപ്പാണ്. മയൂഖത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സൈജുവിന് മറ്റൊരു നായകവേഷം ലഭിക്കുന്നത് സ്കെച്ചിലൂടെയാണ്.

ശിവഹരി അയ്യര്‍ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. നഗരത്തിലെ പേരെടുത്ത ക്രിമിനല്‍ വക്കീലായ പാര്‍ത്ഥസാരഥിയുടെ മകനാണ് ശിവ. പഠിക്കാന്‍ മിടുക്കനായ അവനെ ഉയര്‍ന്ന നിലയില്‍ എത്തിക്കണമെന്നാണ് പാര്‍ത്ഥസാരഥി മോഹിച്ചതെങ്കിലും വിധിവൈപരീത്യത്താല്‍ ശിവ ചെന്നെത്തിയത് ഒരു മാഫിയാ സംഘത്തിലാണ്. അവന്‍ നഗരത്തെ വിറപ്പിക്കുന്ന ഒരു ഗുണ്ടയായി മാറി.

സിന്ധുമേനോനാണ് ചിത്രത്തിലെ നായിക. ജഗതി, സലിംകുമാര്‍, വിജയരാഘവന്‍, രാജന്‍ പി.ദേവ്, വിജയകുമാര്‍, ടി.ജി.രവി, ടി.എസ്.രാജു, ശോഭാമോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X