twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മോനിഷയ്ക്ക് വഴികാട്ടിയത് എംടി

By Ravi Nath

Next »

« Previous

Monisha
എംടി.യുമായുള്ള കുടുംബസൗഹൃദമായിരുന്നു മോനിഷയെ നഖക്ഷതങ്ങളിലേക്ക് എത്തിച്ചത്. ഹരിഹരന്‍ എം.ടികൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രത്തിലെ ത്രിമാന പ്രണയത്തില്‍ ഗൌരി എന്ന വേലക്കാരിയുടെ ദുഃഖം മോനിഷയിലൂടെ പ്രേക്ഷകഹൃദയം ഏറ്റുവാങ്ങി.

1971ല്‍ കോഴിക്കോട് പന്നിയങ്കരയിലാണ് മോനിഷ ജനിച്ചത്.അച്ഛന്‍ നാരായണനുണ്ണിയുടെ ബിസിനസ്സുമായ് ബന്ധപ്പെട്ട് ബാംഗ്‌ളൂരില്‍ വളര്‍ന്ന മോനിഷ 9ാംവയസ്സില്‍ സ്‌റേജ് പെര്‍ഫോര്‍മറായി മാറി. ഭരതനാട്യത്തിന് ലഭിക്കുന്ന ഏററവും ശ്രേഷ്ഠമായ സംസ്ഥാന പുരസ്‌ക്കാരം കൌശിക അവാര്‍ഡ് പതിനഞ്ചാം വയസ്സില്‍ മോനിഷയ്ക്ക് ലഭിക്കുകയുണ്ടായി.

ബാംഗ്ലൂര്‍ മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടിയ മോനിഷ, 1985ല്‍ പതിനഞ്ചാം വയസ്സിലാണ് ആദ്യചിത്രത്തില്‍ തന്നെ നായികയായെത്തുന്നത്. നഖക്ഷതങ്ങള്‍ നല്കിയ കരുത്ത് ഒട്ടേറെ നല്ല വേഷങ്ങള്‍ക്ക് പിന്നീട് മോനിഷയ്ക്ക് തുണയായ്.

എം.ടിയുടെ തന്നെ രചനകളിലിറങ്ങിയ ഋതുഭേദം, പെരുന്തച്ഛന്‍, കടവ് എന്നീ ചിത്രങ്ങളില്‍ മോനിഷ ഏറെ മുന്നോട്ട് പോയി. ശോഭന, കാര്‍ത്തിക, ഗീത, പാര്‍വ്വതി എന്നിവര്‍ തിളങ്ങി നില്ക്കുന്ന കാലത്താണ് മോനിഷയുടെ വരവ്. നിഷ്‌കളങ്കമായ ചിരിയും ജിജ്ഞാസ തുടിക്കുന്ന കണ്ണുകളും നീണ്ട മുടിയുമുള്ള നാടന്‍ പെണ്‍കുട്ടിയുടെ രൂപഭാവങ്ങള്‍ മോനിഷയ്ക്ക് അത്തരം കഥാപാത്രങ്ങളെ തന്നെ ലഭിക്കാനിടയാക്കി.

കമലദളം, സായംസന്ധ്യ, ആര്യന്‍, കനകാംബരങ്ങള്‍, അധിപന്‍, കുറുപ്പിന്റെ കണക്കുപുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, തലസ്ഥാനം, ഒരു കൊച്ചുഭൂമികുലുക്കം, കുടുംബസമേതം, ചമ്പക്കുളം തച്ചന്‍, ഏറ്റവും ഒടുവിലായി ചെപ്പടിവിദ്യ ഇങ്ങനെ ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ ഏഴുവര്‍ഷങ്ങള്‍ക്കിടയില്‍ വേഷമിട്ടു.

അടുത്ത പേജില്‍

ചെപ്പടിവിദ്യയ്‌ക്കൊപ്പം വന്നെത്തിയ മരണംചെപ്പടിവിദ്യയ്‌ക്കൊപ്പം വന്നെത്തിയ മരണം

Next »

« Previous

English summary
Malayalam film actress Monisha, who made her presence known with her very first film, was today remembered on her 19th death anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X