»   » കൊലവെറിയ്ക്ക് യുട്യൂബിന്റെ സ്വര്‍ണ മെഡല്‍

കൊലവെറിയ്ക്ക് യുട്യൂബിന്റെ സ്വര്‍ണ മെഡല്‍

Posted By:
Subscribe to Filmibeat Malayalam
Dhanush
പുത്തന്‍ തരംഗമായ കൊലവെറി ഡി വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. യുട്യൂബില്‍ അമ്പരപ്പിക്കുന്ന ഹിറ്റു നേടിയ ഈ 'ടംഗ്ലീഷ്' ഗാനം ഇപ്പോള്‍ യുട്യൂബിന്റെ അവാര്‍ഡും നേടിയിരിക്കുകയാണ്.

ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ഗാനം യുട്യൂബ് ഇപ്പോള്‍ അടുത്തിടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഗോള്‍ഡ് വീഡിയോകളുടെ ഗണത്തിലാണ് (Recently Most Popular (Gold)' videos)പെടുത്തിയിരിക്കുന്നത് .

ഏഴു ദിവസം കൊണ്ട് വ്യൂസിലും ലൈക്‌സിലും ഏറെ മുന്നിലെത്തിയ വീഡിയോയ്ക്ക് ദി റീസെന്റ്‌ലി മോസ്റ്റ് പോപ്പുലര്‍ മെഡല്‍ നല്‍കിയകാര്യം യുട്യൂബിന്റെ വെബ്‌സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. വിനോദരംഗത്തെ പ്രമുഖ നിരീക്ഷകനായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റിലൂടെ ധനുഷിനെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ധനുഷാണ് ഈ ഗാനം എഴുതിയതും പാടിയതും. കൊലവെറിയ്ക്ക് സംഗീതം പകര്‍ന്ന അരിരുന്ദിനും, ധനുഷിന്റെ ഭാര്യയും സംവിധായികയുമായ ഐശ്വര്യ ധനുഷിനും ശ്രീധര്‍ പിള്ള ആഭിനന്ദനങ്ങള്‍ നേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ കൊലവെറി വീഡിയോ 1.6കോടി ആളുകള്‍ കണ്ടുകഴിഞ്ഞു. യുട്യൂബിനൊപ്പം ടിവി ചാനലിലും ഗാനം വലിയ ഹിറ്റാണ്.

ഇതിനിടെ കൊലവെറിയുടെ ഫാനാണ് താനെന്ന് പ്രഖ്യാപിച്ച ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചനുമായി ധനുഷ് മുംബൈയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

English summary
The viral rage of the time, Why this kolaveri di, written and sung by Dhanush for his upcoming movie 3 has achieved another feat. The song has been listed by YouTube under 'Recently Most Popular (Gold)' videos.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam