»   » ലാലില്ലാത്ത ലീലയുമായി രഞ്ജിത്ത്

ലാലില്ലാത്ത ലീലയുമായി രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam
Ranjith
ഇന്ത്യന്‍ റുപ്പിയ്ക്കുശേഷം രഞ്ജിത് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ലീല ഒരു അവിരാമ നാടകം എന്ന് പേരിട്ടു. മലയാള ചെറുകഥാരംഗത്ത് പ്രശംസ്തനായ ആര്‍. ഉണ്ണിയുടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ലീല എന്ന കഥയാണ് പുതിയ രഞ്ജിത് ചിത്രത്തിനാധാരം.

കുട്ടിയപ്പന്‍ എന്ന ഒറ്റയാനെ പോലെ മദിച്ചുനടക്കുന്ന പ്‌ളാന്ററുടെ വിചിത്രവും അസ്വാഭാവികവുമായ സ്വഭാവവിശേഷങ്ങളിലൂടെ കാഴ്ചയുടെ പുതിയമാനം തേടുകയാണ് ഈ രഞ്ജിത് സിനിമ. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ സ്ഥലങ്ങളിലായിരിക്കും പ്രധാന ലൊക്കേഷനുകള്‍.യാത്ര സിനിമയുടെ ഒരു പ്രധാനഭാഗമായിരിക്കും.

രഞ്ജിതിന്റെ അസോസിയേറ്റ് ഡയറക്ടറും ഉറുമിയുടെ തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ് പ്രധാന കഥാപാത്രമായ കുട്ടിയപ്പനെ അവതരപ്പിക്കുക. ലീലയുടെ വേഷത്തില്‍ ആന്‍ അഗസ്റ്റിനുമെത്തും. നേരത്തെ മംമ്തയെ ആയിരുന്നു നായിക വേഷത്തിന് ഉറപ്പിച്ചിരുന്നതെങ്കിലും ലീല നീണ്ടുപോയതും മമ്തയുടെ വിവാഹം കഴിഞ്ഞതും മാറ്റത്തിനിടയാക്കി. നെടുമുടി വേണു, തിലകന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ ചിത്രത്തിന്റെ ഭാഗമാവും.

ഫെബ്രുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ലീല ഒരു അവിരാമ നാടകം ക്യാപ്പിറ്റോള്‍ തിയറ്റര്‍ നിര്‍മ്മിക്കും. മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ ഭാഗമാവുമെന്ന് നേരത്തേ കേട്ടിരുന്നു. രഞ്ജിത്-മോഹന്‍ലാല്‍ ശീതസമരത്തിന് തീര്‍പ്പുകല്‍പ്പിക്കാന്‍ ലീല നിമിത്തമാകുമെന്ന് കരുതിയവര്‍ക്കു തെറ്റി.

English summary
After the success of INDIAN RUPEES Ranjith is ready to charm his audience with a new film. The film is titled LEELA with a tag line " A Never Ending Play". The film has Ann Agustine in lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam