പഴശ്ശിക്ക് വെല്ലുവിളി ഉയര്‍ത്തി ഏയ്‌ഞ്ചല്‍ ജോണ്‍
പഴശ്ശിരാജയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തി ലാലിന്റെ പുതിയ ചിത്രമായ ഏയ്‌ഞ്ചല്‍ ജോണ്‍ ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളിലെത്തും. ഡബിങ് ജോലികള്‍ പുരോഗമിയ്‌ക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തെക്കുറിച്ച് പോസറ്റീവായ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിയ്‌ക്കുന്നത്.
ഭാഗ്യരാജ്-പൂര്‍ണിമ ദമ്പതികളുടെ മകനായ ശാന്തനു ഭാഗ്യരാജ് നായകനായെത്തുന്ന എയ്‌ഞ്ചല്‍ ജോണില്‍ ലാലു അലക്‌സ്, അംബിക സലീം കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ശാന്തനു അവതരിപ്പിയ്‌ക്കുന്ന നായക കഥാപാത്രം പ്രതിസന്ധികളില്‍പ്പെട്ട് ഉഴലുന്നതിനിടെ രക്ഷകനായെത്തുന്ന ഒരു മാലാഖയെപ്പോലെയാണ് ലാലിന്റെ ഏയ്‌ഞ്ചല്‍ ജോണ്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
ഭ്രമരത്തിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച അജയ് വിന്‍സെന്റ് ക്യാമറ ചലിപ്പിയ്‌ക്കുന്ന ഏയ്‌ഞ്ചല്‍ ജോണ്‍ സംവിധായകന്‍ ജയസൂര്യയാണ്. ലാലിന്റെ മാക്‌സ് ലാബ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിയ്‌ക്കുന്നത്.


Click it and Unblock the Notifications











