അടിസ്ഥാനമില്ലാത്ത ഭീതികള്‍
ഒരേ നഗരത്തില്‍ തന്നെ ഒന്നിലധികം തീയേറ്ററുകളില്‍ ഒരു ചിത്രം റിലീസ് ചെയ്യുന്നത് എ ക്ലാസ് തീയേറ്ററുകളുടെ കളക്ഷനെ ബാധിക്കുമെന്നായിരുന്നു പല തീയേറ്റര്‍ ഉടമകളുടെയും പേടി. എന്നാല്‍ അത് അസ്ഥാനത്താണെന്ന് അണ്ണന്‍ തമ്പി തെളിയിച്ചു. ആലുവ, പറവൂര്‍, ഫോര്‍ട്ട്, കൊച്ചി, ഞാറയ്ക്കല്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ റിലീസ് ചെയ്തിട്ടു പോലും എറണാകുളത്ത് കളക്ഷന്‍ കുറഞ്ഞില്ല.
കോട്ടയം, ആലപ്പുഴ നഗരങ്ങളിലും ഇതു തന്നെയാണ് അനുഭവം. അടുത്തടുത്ത തീയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടും ഗ്രോസ് കളക്ഷനില്‍ ഇപ്പോഴു കുറവൊന്നുമില്ല. ആലപ്പുഴയിലെ രണ്ടു തീയേറ്ററുകളില്‍ നിന്ന് 16 ദിവസം കൊണ്ട് 16 ലക്ഷത്തിലധികം തുക ഗ്രോസ് കളക്ഷന്‍ കിട്ടിയെന്നാണ് തീയേറ്റര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പതിനാറു ദിവസം കൊണ്ട് ഏതാണ്ട് മൂന്നു കോടിയോളം രൂപ നിര്‍മ്മാതാക്കള്‍ക്ക് ഷെയര്‍ നേടിക്കൊടുത്തിട്ടുണ്ട് ഈ ചിത്രം. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും തിരക്ക് ഇപ്പോഴും നിലയ്ക്കാതെ തുടരുന്നുണ്ട്. വേനലവധിക്കാലത്ത് ഒരു സമ്പൂര്‍ണ എന്റര്‍ടെയ്‍നര്‍ എന്ന അന്‍വര്‍ റഷീദിന്റെ വാഗ്ദാനം പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ഷാഹുല്‍ ഹമീദ് മരയ്ക്കാറും ഉളളു നിറഞ്ഞ് ചിരിക്കുകയാണ്. രാജമാണിക്യത്തിനും ഛോട്ടാ മുംബെയ്ക്കും ശേഷം തന്റെ മൂന്നാമത്തെ ചിത്രവും മെഗാഹിറ്റായ സന്തോഷം അന്‍വര്‍ റഷീദിനുമുണ്ട്. മലയാളത്തിലെ താരരാജാവിന്റെ സിംഹാസനം തനിക്കു തന്നെയെന്ന് മമ്മൂട്ടിയും ഊറ്റം കൊളളുന്നു.
മുന്‍പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
അണ്ണന്‍ തമ്പി: ചിത്രങ്ങള്‍ ![]()
![]()


Click it and Unblock the Notifications